മകളുടെ വിവാഹത്തിനായി കരുതി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൊച്ചി മേയര്‍

കൊച്ചി : മകളുടെ വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍. ആഗസ്റ്റ് 22നാണ് മേയറുടെ മകളുടെ വിവാഹം. പ്രളയദുരിതത്തിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി, ഉറ്റ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറു ചടങ്ങായി വിവാഹം നടത്താനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു. ഇതിനായി കരുതിവെച്ച തുക ഉടന്‍ കൈമാറുമെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. കേരളത്തിലെ പ്രളയത്തിനായി നിരവധി പേരാണ് കൈത്താങ്ങുമായി രംഗത്ത് വന്നിട്ടുള്ളത്. സിനിമാ […]