മെട്രോ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി; സേവനം ഭാഗീകമായി തകര്‍ന്നു

കൊച്ചി: സാങ്കേതിക തകരാറുമൂലം മെട്രോ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി. ഇന്ന് പുലര്‍ച്ചെ ആലുവ അമ്പാട്ടുകാവ് മെട്രോ സ്റ്റേഷനില്‍ സാങ്കേതിക തകരാറുണ്ടായതിനെത്തുടര്‍ന്നാണ് ട്രെയിന്‍ പാളത്തില്‍ കുടുങ്ങിപ്പോയത്.

ട്രെയിന്‍ തകരാറിനെത്തുടര്‍ന്ന് യാത്രക്കാരെ അടുത്ത സ്റ്റേഷനായ മുട്ടം സ്റ്റേഷനില്‍ ഇറക്കിയ മറ്റു ട്രെയിനുകളിലേക്ക് മാറ്റുകയും ചെയ്തു. ട്രെയിന്‍ തകരാറിനെത്തുടര്‍ന്ന് മെട്രോ റെയില്‍ സേവനം ഭാഗീകമായി തകര്‍ന്ന അവസ്ഥയിലാണ്.

ആലുവയില്‍ നിന്നും പാലാരിവട്ടം ഭാഗത്തേക്കുള്ള സര്‍വീസുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. സര്‍വീസ് വൈകാതെ പുനരാരംഭിക്കുമെന്നും അപകടമൊന്നുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

prp

Related posts

Leave a Reply

*