മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നിറങ്ങി കിക്കി ഡാന്‍സ് ചലഞ്ച് വീഡിയോ ചിത്രീകരിച്ച ടെലിവിഷന്‍ താരം അടക്കം മൂന്നു യുവാക്കള്‍ക്ക് കോടതിയുടെ എട്ടിന്റെ പണി.
മൂന്ന് ദിവസം തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും വൃത്തിയാക്കാനാണ് വാസായ് റെയില്‍വേ കോടതി ശിക്ഷ വിധിച്ചത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരു പോലെ അപകടകരമായ പ്രവൃത്തിയാണ് യുവാക്കള്‍ ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി.
തിരക്കേറിയ വാസായ് റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പുറത്ത് ചാടി പുറത്തിറങ്ങി നൃത്തം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ചത്.സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കിക്കി ചലഞ്ച് വീഡിയോ ഒരാഴ്ച കൊണ്ട് 2.2 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.
വീഡിയോയുടെ അടിസ്ഥാനത്തില്‍ ശ്യാം ശര്‍മയെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ നല്കിയ വിവരം അനുസരിച്ച് ധ്രുവ്, നിഷാന്ത് എന്നീ യുവാക്കളെ കൂടി പിടികൂടുകയായിരുന്നു.

