കൊച്ചി: ട്രോളിംഗ് കാലമായാലും മത്സ്യപ്രേമികള്‍ക്ക് മീനില്ലാതെ ആഹാരം കഴിയിക്കാന്‍ ആവില്ലെന്ന അവസ്ഥയാണ് പലർക്കും.എന്നാൽ മലയാളികള്‍ കഴിക്കുന്നത് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണെന്ന് കണ്ടെത്തല്‍.
മൃതദേഹങ്ങള്‍ കേടുവരാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. ഒരു കിലോ മീനില്‍ 63.6% അളവില്‍ ഫോര്‍മാലിന്‍ ഉണ്ടെന്ന് പരിശോധനയില്‍ നിന്ന് കണ്ടെത്തി.ഫോര്‍മാലിന്‍ ചേര്‍ത്താല്‍ മത്സ്യം 18 ദിവസം വരെ കേടുകൂടാതെ ഇരിക്കും.
മത്സ്യം പിടിച്ചുകൊണ്ടുവരുമ്പോള്‍ ആദ്യം അത് കടല്‍തീരത്ത് വച്ച് തന്നെ പ്രത്യേകം പാത്രങ്ങളിലും ബോക്‌സുളിലുമാക്കും. പിന്നെ കുറച്ച് ഐസ് അതിന് മുകളിലായി വിതറുന്നു. തൊട്ടുപിന്നാലെ വിഷം അതായത് ഫോര്‍മാലിന്‍ പൊടി വിതറുകയാണ് പതിവ്. എല്ലാം കഴിഞ്ഞാല്‍ മീന്‍ വില്‍പ്പനക്കായി മാര്‍ക്കറ്റുകളിലേക്ക്.
മീനിന്‍ കണ്ണ് വെളുത്തിരിക്കുക, മീന്‍ വിരല്‍ കൊണ്ട് അമര്‍ത്തിയാല്‍ ആ സ്ഥലം പൂര്‍വ്വസ്ഥിതിയിലെത്താതിരിക്കുക. ചെകിളപ്പൂക്കള്‍ ഇരുണ്ടനിറത്തിലിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ ഉറപ്പിച്ചോളൂ, അത് വിഷം കലര്‍ന്ന മല്‍സ്യം തന്നെയെന്നത്.
ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം കഴിക്കുന്നത് അര്‍ബുദത്തിനും അള്‍സറിനും കാരണമാകുന്നു. ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് 14,000 കിലോ മത്സ്യം പിടിച്ചെടുത്ത് തിരിച്ചയച്ചു.

