ട്രോളിങ് നിരോധനത്തിന് നാളെ അവസാനം

കൊച്ചി : സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും. രണ്ടു മാസം നീണ്ടുനിന്ന ട്രോളിങ് നിരോധനത്തിന് ശേഷം നാളെ അര്‍ദ്ധരാത്രി മുതല്‍ ബോട്ടുകള്‍ വീണ്ടും കടലിലേക്ക് തിരിക്കും. പതിനയ്യായിരത്തില്‍പരം യന്ത്രവത്കൃത മല്‍സ്യ ബന്ധന യാനങ്ങളാണ് നാളെ കടലില്‍ ഇറങ്ങുന്നത്. തീരത്ത് ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തവണ കനത്ത മഴയും കാറ്റും മൂലം ട്രോളിംഗ് നിരോധന കാലത്ത് വള്ളങ്ങള്‍ക്ക് കടലില്‍ അധികം പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇത് രൂക്ഷമായ മീന്‍ക്ഷാമത്തിന് വഴി വച്ചിരുന്നു. ചാളയുടെ വില 200 രൂപയ്ക്കു മുകളില്‍ […]

കേരളത്തില്‍ കൊണ്ടുവരുന്നത് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമെന്ന് റിപ്പോര്‍ട്ട്

കൊച്ചി: ട്രോളിംഗ് കാലമായാലും മത്സ്യപ്രേമികള്‍ക്ക് മീനില്ലാതെ ആഹാരം കഴിയിക്കാന്‍ ആവില്ലെന്ന അവസ്ഥയാണ് പലർക്കും.എന്നാൽ മലയാളികള്‍ കഴിക്കുന്നത് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണെന്ന് കണ്ടെത്തല്‍. മൃതദേഹങ്ങള്‍ കേടുവരാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. ഒരു കിലോ മീനില്‍ 63.6% അളവില്‍ ഫോര്‍മാലിന്‍ ഉണ്ടെന്ന് പരിശോധനയില്‍ നിന്ന് കണ്ടെത്തി.ഫോര്‍മാലിന്‍ ചേര്‍ത്താല്‍ മത്സ്യം 18 ദിവസം വരെ കേടുകൂടാതെ ഇരിക്കും. മത്സ്യം പിടിച്ചുകൊണ്ടുവരുമ്പോള്‍ ആദ്യം അത് കടല്‍തീരത്ത് വച്ച് തന്നെ പ്രത്യേകം പാത്രങ്ങളിലും ബോക്‌സുളിലുമാക്കും. പിന്നെ കുറച്ച് ഐസ് അതിന് മുകളിലായി വിതറുന്നു. […]