കൊച്ചി: ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരത്തിനുള്ള ടിക്കറ്റ് വിതരണം ഇന്ന് കൊച്ചിയില്‍. ജംഷഡ്പുര്‍ എഫ്.സിക്കെതിരെ കൊച്ചിയില്‍ 24ന് നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റാണ് വിതരണം ചെയ്യുക.
ടിക്കറ്റുകള്‍ കലൂര്‍ സ്റ്റേഡിയത്തിന് സമീപം തയ്യാറാക്കിയിരിക്കുന്ന ബോക്സോഫീസിലാണ് ഇന്ന് വിതരണം ചെയ്യുക. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ശാഖകളിലൂടെയും ടിക്കറ്റ് വിതരണം ചെയ്യും. ബുക്ക് മൈ ഷോ വഴി ബുക്ക് ചെയ്ത ഇ-ടിക്കറ്റുകളും സ്റ്റേഡിയത്തിന് മുന്നിലുള്ള കൗണ്ടറില്‍ ലഭിക്കും.
മത്സര ദിവസം ഇ-ടിക്കറ്റുകള്‍ മാറ്റാന്‍ എത്തുന്നവര്‍ക്ക് എം.ജി റോഡിലെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ശാഖയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം മത്സരം നടക്കുന്ന 24-ാം തിയ്യതി ടിക്കറ്റ് വിതരണം ഉണ്ടാകില്ല.