കണ്ണൂര്‍: കണ്ണൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. ഇരിട്ടി സ്വദേശി പ്രകാശന്, അര്ജുനന്, ആകാശ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
വാരത്ത് ചതുരക്കിണറിന് സമീപത്താണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം പയ്യന്നൂര്‍ ദേശീയപാതയിലും ഇന്നലെ അപകടം നടന്നിരുന്നു. വെള്ളൂര്‍ പുതിയങ്കാവില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ലോറിയിലും ഓട്ടോയിലും കാറിടിക്കുകയായിരുന്നു.