കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 1.26 കോടി വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തു; മൂന്നു പേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു തവണയായി 1.26 കോടി വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തു. കാസര്‍ഗോഡ് സ്വദേശികളായ അബ്ദുള്‍ ഷംറൂദ്, മൊയ്തീന്‍ കുഞ്ഞി, ഷിഹാബില്‍ എന്നിവരാണ് പിടിയിലായത്.അബ്ദുള്‍ ഷംറൂദ്, മൊയ്തീന്‍ കുഞ്ഞി എന്നിവരില്‍ നിന്ന് 75 ലക്ഷം വിലമതിക്കുന്ന 1550 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.

കാസര്‍ഗോഡ് ചിത്താരി സ്വദേശി ഷിഹാബില്‍ നിന്ന് 51 ലക്ഷം രൂപയുടെ 1048 ഗ്രാം സ്വര്‍ണം പിടികൂടി. ഡിആര്‍ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

ഡെലിവറി ബോയ് ചമഞ്ഞ് വീട്ടിലെത്തി യുവതിയെ ആക്രമിച്ച്‌ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. എന്നാല്‍ മോഷ്ടാവ് കടന്നുകളഞ്ഞത് റോള്‍ഡ് ഗോള്‍ഡ് ആഭരണവുമായാണ്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കൊച്ചുമാടശേരി അജിത്തിന്റെ ഭാര്യ ഊര്‍മിളയുടെ മാലയാണ് കവര്‍ന്നത്.

മോഷണം തടയാന്‍ ശ്രമിച്ച യുവതിയുടെ മുഖത്ത് അടിക്കുകയും തള്ളിയിടുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. യുവതിയും രണ്ടു കുട്ടികളുമായിരുന്നു സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. യുവതി ഓണ്‍ലൈനിലൂടെ സാധനം ഓര്‍ഡര്‍ ചെയ്തിരുന്നു.

ഡെലിവറി ബോയ് ആയി എത്തിയ ആളുടെ തോളില്‍ വലിയ ബാഗുണ്ടായിരുന്നതിനാല്‍ സംശയം തോന്നിയിരുന്നില്ല. മാല പൊട്ടിക്കാന്‍ ശ്രമിച്ചത് തടയാന്‍ ശ്രമിച്ചെങ്കിലും യുവതിയെ ആക്രമിച്ച്‌ മാല പൊട്ടിച്ച്‌ കടന്നുകളയുകയായിരുന്നു.

പിന്നാലെ ഓടിയെങ്കിലും റോഡില്‍ കാത്തുകിടന്ന ബൈക്കിന് പിന്നില്‍ കയറിയാണ് ഇയാള്‍ കടന്നുകളഞ്ഞത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

prp

Leave a Reply

*