തനിക്കായി വെച്ചിരുന്ന കസേര നീക്കി നിര്‍മാണ തൊഴിലാളികള്‍ക്കൊപ്പം കോണിപ്പടിയില്‍ ഇരുന്ന് വിശ്രമിച്ച്‌ പ്രധാനമന്ത്രി, ഇന്നത്തെ കാലത്ത് മറ്റെല്ലാ നേതാക്കളില്‍ നിന്നും മോദി വ്യത്യസ്തനാണെന്ന് പ്രശംസിച്ച്‌ നെറ്റിസണ്‍സ് ! വീഡിയോ വൈറല്‍

ഡല്‍ഹി: ഇന്നത്തെ കാലത്ത് മറ്റെല്ലാ നേതാക്കളില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യത്യസ്തനാണെന്ന് പ്രശംസിക്കുകയാണ് സോഷ്യല്‍മീഡിയ.

തനിക്കായി വെച്ചിരുന്ന കസേര നീക്കി നിര്‍മാണ തൊഴിലാളികള്‍ക്കൊപ്പം കോണിപ്പടിയില്‍ ഇരുന്ന് വിശ്രമിക്കുന്ന മോദിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

മറ്റെല്ലാ നേതാക്കളില്‍ നിന്നും പ്രധാനമന്ത്രി വ്യത്യസ്തനാണെന്ന് പ്രശംസിക്കുന്ന നെറ്റിസണ്‍സ് ഈ പ്രവൃത്തി മറ്റാരെങ്കിലും ചെയ്യുമോ എന്നും ചോദിക്കുന്നു. കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയില്‍ പണിയെടുക്കുന്ന നിര്‍മാണ തൊഴിലാളികള്‍ക്കൊപ്പം തിങ്കളാഴ്ച പ്രധാനമന്ത്രി മോദി ഉച്ചഭക്ഷണം കഴിച്ചിരുന്നു.https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1471314274685313026&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fnerariyan-epaper-dh2b44dbf80ce44c0db736539d7445cdef%2Fskul%2Bvaranthayengkilum%2Bkandal%2Bee%2Bprathishedham%2Bundakillayirunnu%2Bleeginethire%2Brahul%2Bmangkuttathil-newsid-n341898150&sessionId=c09a44aca88939c187928a096a3b0e08f7defa15&theme=light&widgetsVersion=9fd78d5%3A1638479056965&width=550px

തിങ്കളാഴ്ച രാവിലെ വാരാണസിയില്‍ എത്തിയ പ്രധാനമന്ത്രി കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ചു. സന്ദര്‍ശന വേളയില്‍ കാശി വിശ്വനാഥ് ഇടനാഴി എന്ന മെഗാ പദ്ധതി അനാച്ഛാദനം ചെയ്യുന്നതിന് മുമ്ബ് പ്രധാനമന്ത്രി മോദി ഗംഗ സ്നാനം ചെയ്തു.

കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാ നദിക്കരയിലുള്ള നിരവധി ഘട്ടങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴി പ്രാധാന്യമര്‍ഹിക്കുന്നു. കാശി വിശ്വനാഥന്റെ ചരിത്രത്തില്‍ ഇന്ന് പുതിയൊരു അധ്യായം എഴുതപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാശി വിശ്വനാഥ് ധാം പരിസരം ഒരു മഹത്തായ ‘ഭവന്‍’ മാത്രമല്ല, ഇന്ത്യയുടെ ‘സനാതന’ സംസ്കാരത്തിന്റെയും പാരമ്ബര്യത്തിന്റെയും പ്രതീകമാണ്. മോദി പറഞ്ഞു.

The post തനിക്കായി വെച്ചിരുന്ന കസേര നീക്കി നിര്‍മാണ തൊഴിലാളികള്‍ക്കൊപ്പം കോണിപ്പടിയില്‍ ഇരുന്ന് വിശ്രമിച്ച്‌ പ്രധാനമന്ത്രി, ഇന്നത്തെ കാലത്ത് മറ്റെല്ലാ നേതാക്കളില്‍ നിന്നും മോദി വ്യത്യസ്തനാണെന്ന് പ്രശംസിച്ച്‌ നെറ്റിസണ്‍സ് ! വീഡിയോ വൈറല്‍

prp

Leave a Reply

*