‘കേരളം വികസിക്കാന്‍ കെ റെയില്‍ അത്യന്താപേക്ഷിതം’ ഇടത് എംപിമാര്‍ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കേരളം വികസിക്കാന്‍ കെ റെയില്‍ അത്യന്താപേക്ഷിതമാണെന്നും വികസന പദ്ധതിയെ തകര്‍ക്കാനുള്ള യുഡിഎഫ്, ബിജെപി നീക്കത്തിനൊപ്പം റെയില്‍വേ നില്‍ക്കരുതെന്നും ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു.

കെ റെയിലിനായി മന്ത്രിക്ക് നിവേദനവും നല്‍കി. എംപിമാരായ എളമരം കരിം, ജോണ് ബ്രിട്ടാസ്, വി ശിവദാസന്‍, എ എം ആരിഫ് എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

prp

Leave a Reply

*