സുരേന്ദ്രന് വീണ്ടും തിരിച്ചടി; ശബരിമല ദര്‍ശനത്തിന് അനുമതിയില്ല

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധികളോടെ ജാമ്യവ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റാന്നി മജിസ്ട്രേറ്റ് ഹര്‍ജി തള്ളിയത്.

സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലായിരുന്നു സുരേന്ദ്രന് ശബരിമലയില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.

പിന്നീട് ശബരിമല ദര്‍ശനത്തിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനായിരുന്നു കോടതി നിര്‍ദേശം

prp

Related posts

Leave a Reply

*