പാമ്പാടി: വിവാദമായ ജിഷ്ണു പ്രണോയ് കേസിൽ സാക്ഷികളായ വിദ്യാർത്ഥികൾക്കെതിരെ പാമ്പാടി നെഹ്‌റു കോളേജിന്‍റെ പ്രതികാര നടപടി. ഇടിമുറിയുടെ പേരിലും, വിദ്യാർത്ഥി പീഡനത്തിന്‍റെ പേരിലും ആരോപണങ്ങളുടെ മുൾമുനയിൽ നിൽക്കുന്ന പാമ്പാടി നെഹ്‌റു കോളേജ് ജിഷ്ണു കേസിൽ സാക്ഷികളായ വിദ്യാർത്ഥികൾക്കെതിരായാണ് പ്രതികാര നടപടികളുമായി രംഗത്തെത്തിയത്.
മൂന്നാം വര്‍ഷ ഫാര്‍മസി കോഴ്സില്‍ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് തിരുത്തിയതിന്‍റെ രേഖ ഒരു പ്രമുഖ ചാനലിന് ലഭിച്ചു. തീയറി പരീക്ഷയില്‍ പാസായ മറ്റൊരു വിദ്യാര്‍ത്ഥി നേതാവിന് പ്രാക്ടിക്കലില്‍ സബ്ജക്‌ട് നോളജ് ഇല്ലെന്ന് മാര്‍ക്ക് ലിസ്റ്റില്‍ എഴുതിയിട്ടുണ്ട്. പ്രാക്ടിക്കല്‍, വൈവ പരീക്ഷകളില്‍ ജയിക്കാനുള്ള മാര്‍ക്ക് ലഭിച്ച സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ലിസ്റ്റ് വെട്ടിത്തിരുത്തി തോല്‍പ്പിച്ചു.
സമരത്തിന് നേതൃത്വം നൽകിയ ഫാർമസി വിദ്യാർത്ഥിയായ അതുൽ ജോസ് ഇയർ ഔട്ടാകാൻ തിയറി പരീക്ഷയിൽ പാസായിട്ടും വിഷയ പരിജ്ഞാനം മോശമെന്നാണ് മാർക്ക് ലിസ്റ്റിൽ എഴുതിയിരിക്കുന്നത്. ഇൻവിജിലേറ്റർമാരെ മുൻനിർത്തിയാണ് ഇത്തരം നടപടികൾ നെഹ്‌റു കോളേജ് മാനേജ്‌മെന്‍റ് കൈക്കൊളുന്നതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.

