ജിഷ്ണു പ്രണോയ് കേസിൽ സാക്ഷികളായ വിദ്യാർത്ഥികൾക്കെതിരെ കോളേജിന്‍റെ പ്രതികാര നടപടി

പാമ്പാടി: വിവാദമായ ജിഷ്ണു പ്രണോയ് കേസിൽ സാക്ഷികളായ വിദ്യാർത്ഥികൾക്കെതിരെ പാമ്പാടി നെഹ്‌റു കോളേജിന്‍റെ പ്രതികാര നടപടി. ഇടിമുറിയുടെ പേരിലും, വിദ്യാർത്ഥി പീഡനത്തിന്‍റെ പേരിലും ആരോപണങ്ങളുടെ മുൾമുനയിൽ നിൽക്കുന്ന പാമ്പാടി നെഹ്‌റു കോളേജ് ജിഷ്ണു കേസിൽ സാക്ഷികളായ വിദ്യാർത്ഥികൾക്കെതിരായാണ് പ്രതികാര നടപടികളുമായി രംഗത്തെത്തിയത്. മൂന്നാം വര്‍ഷ ഫാര്‍മസി കോഴ്സില്‍ വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് തിരുത്തിയതിന്‍റെ രേഖ ഒരു പ്രമുഖ ചാനലിന് ലഭിച്ചു. തീയറി പരീക്ഷയില്‍ പാസായ മറ്റൊരു വിദ്യാര്‍ത്ഥി നേതാവിന് പ്രാക്ടിക്കലില്‍ സബ്ജക്‌ട് നോളജ് ഇല്ലെന്ന് മാര്‍ക്ക് ലിസ്റ്റില്‍ എഴുതിയിട്ടുണ്ട്. […]