കൊതിപ്പിക്കുന്ന രൂപഭംഗിയില്‍ ജിംനി ഉടന്‍ വിപണിയില്‍; വില 10 ലക്ഷത്തില്‍ താഴെ

ഇത്തവണത്തെ ന്യൂഡല്‍ഹി ഓട്ടോഎക്സ്പോയിലെ പ്രധാന താരമായിരുന്നു സുസുക്കി ജിംനി. ആരെയും കൊതിപ്പിക്കുന്ന രൂപഭംഗിയില്‍ എത്തിയ ജിംനി കാണികളുടെ മനം കവര്‍ന്നു. എക്സ്പോയില്‍ മാത്രമല്ല ഇന്ത്യന്‍ നിരത്തിലും ജിംനി ഉടന്‍ എത്തിയേക്കും. രാജ്യന്തര വിപണികള്‍ക്കായി ഇന്ത്യയില്‍ ജിംനിയുടെ നിര്‍മാണം ആരംഭിക്കും എന്നാണ് മാരുതിയില്‍ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍. ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ച്‌ ആറുമാസത്തിനകം ജിംനി വിപണിയില്‍ എത്തും.

നിലവില്‍ സുസുക്കിയുടെ ജപ്പാനിലെ കൊസായി പ്ലാന്റിലാണ് വാഹനം നിര്‍മിക്കുന്നത്. എന്നാല്‍ രാജ്യന്തര വിപണിയില്‍ ജിംനിക്ക് ലഭിക്കുന്ന മികച്ച പ്രചാരം ഉത്പാദനം കൂട്ടാന്‍ സുസുക്കിയെ പ്രേരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗുജറാത്തില്‍ സുസുക്കി സ്ഥാപിച്ച നിര്‍മാണശാലയില്‍ നിന്നാവും ജിംനി പുറത്തെത്തുകയെന്നാണു സൂചന. തുടര്‍ന്ന് രാജ്യന്തര വിപണികളിലേക്കുള്ള ജിംനി കയറ്റുമതിയും ഈ ശാലയില്‍ നിന്നാവും. മാസം 4000 മുതല്‍ 5000 വരെ യൂണിറ്റ് നിര്‍മിക്കാനാണ് മാരുതിയുടെ പദ്ധതി. തുടക്കത്തില്‍ രാജ്യന്തര വിപണിക്കും അതിനുശേഷം ഇന്ത്യന്‍ വിപണിക്കുമായുള്ള ജിംനി ഗുജറാത്ത് ശാലയില്‍ നിന്ന് പുറത്തിറങ്ങും.

മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സ വഴി വില്‍പനയ്ക്കെത്തുന്ന ജിംനിയുടെ വില 10 ലക്ഷത്തില്‍ താഴ ഒതുക്കാനായിരിക്കും കമ്ബനി ശ്രമിക്കുക. 2018 ല്‍ ജപ്പാനിലായിരുന്നു നാലാം തലമുറ ജിംനിയുടെ അരങ്ങേറ്റം പിന്നാലെ വിവിധ വിദേശ വിപണികളിലും തരംഗമായി മാറി. ഓഫ് റോഡ് ഡ്രൈവിങിനു പുറമെ യാത്രാസുഖവും ഉറപ്പുവരുത്തുന്ന രീതിയിലാണ് നാലാം തലമുറ വാഹനത്തിന്റെ രൂപകല്‍പന. ദൃഢതയുള്ള ലാഡര്‍ ഫ്രെയിം ഷാസിയും എയര്‍ ബാഗ്, എ ബി എസ്, ഇ എസ് പി, പവര്‍ സ്റ്റീയറിങ്, റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുമൊക്കെയുള്ള ടച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്മെന്റ് സിസ്റ്റം വാഹനത്തിലുണ്ടാവും.

600 സിസി, 1.5 ലീറ്റര്‍ എന്നിങ്ങനെ രണ്ട് എന്‍ജിന്‍ സാധ്യതകളോടെയാണ് രാജ്യാന്തര വിപണിയില്‍ ജിംനി വില്‍പനയിലുള്ളത്. ഇതില്‍ 1.5 ലീറ്റര്‍ എന്‍ജിന്‍ ഇന്ത്യന്‍ പതിപ്പിന് ലഭിക്കും. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എര്‍ട്ടിഗയ്ക്കും സിയാസിനും എക്സ് എല്‍ 6നും കരുത്തു പകരുന്ന എന്‍ജിന് എകദേശം 104 എച്ച്‌പി കരുത്തും 138 എന്‍ എം ടോര്‍ക്കുമുണ്ട്. കൂടാതെ ഫോര്‍വീല്‍ ഡ്രൈവ് മോഡലുമുണ്ടാകും.

prp

Leave a Reply

*