യു.എസില്‍ കൊറോണ ബാധിതരുടെ എണ്ണം നാലായി

ലോസ്​ ആഞ്ചലസ്​: യു.എസില്‍ രണ്ടുപേര്‍ക്ക്​​ കൂടി കോവിഡ്​ 19 റിപ്പോര്‍ട്ട്​ ​െചയ്​തു. ഇതോടെ രാജ്യത്ത്​ കൊറോണ ബാധിച്ചവരുടെ എണ്ണം നാലായി. വാഷിങ്​ടണിലും ഒറിഗോണിലുമാണ്​ പുതിയ കൊറോണ ബാധ റിപ്പോര്‍ട്ട്​ ചെയ്​തത്​. നേരത്തെ കാലിഫോര്‍ണിയയില്‍ രണ്ടുപേര്‍ക്ക്​ കൊറോണ സ്​ഥിരീകരിച്ചിരുന്നു.

വാഷിങ്​ടണില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കാണ്​ വെള്ളിയാഴ്​ച കൊറോണ സ്​ഥിരീകരി​ച്ചതെന്നാണ്​ വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കുട്ടി വീട്ടിനുള്ളില്‍ നീരീക്ഷണത്തിലാണ്​. കുട്ടി പഠിച്ചിരുന്ന സ്​കൂള്‍ അണുവിമുക്തമാക്കുന്നതിന്‍െറ ഭാഗമായി മാര്‍ച്ച്‌​ മൂന്നുവരെ അടച്ചിട്ടതായും വാഷിങ്​ടണ്‍ ആരോഗ്യ വിഭാഗം അറിയിച്ചു.

ഒറിഗോണിലും കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ഥിക്ക്​​ കൊറോണ ബാധിച്ചതായി റിപ്പോര്‍ട്ട്​ ചെയ്​തു. വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​. കൊറോണയെ നേരിടാന്‍ തങ്ങള്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും ഒറിഗോണ്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതേതുടര്‍ന്ന്​ വിദ്യാര്‍ഥി പഠിക്കുന്ന സ്​കൂള്‍ മാര്‍ച്ച്‌​ നാലുവരെ അണുവിമുക്തമാക്കുന്നതിന്​ അടച്ചിട്ടു.

നേരത്തേ കാലി​ഫോര്‍ണിയയില്‍ കൊറോണ ബാധ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. യു.എസിലെ കൊറോണ ബാധയുടെ ഉറവിടം കണ്ടെത്താന്‍ അധികൃതര്‍ക്ക്​ ഇതുവരെ സാധിച്ചിട്ടില്ല. കൊറോണ നേരത്തേ സ്​ഥിരീകരിച്ച കാലിഫോര്‍ണിയയുടെ തൊട്ടടുത്താണ്​ ആപ്പിള്‍, ഗൂഗ്​ള്‍, ടെസ്​ല എന്നിവയുടെ ആസ്​ഥനമായ​ സിലിക്കണ്‍ വാലി. ഉറവിടം കണ്ടെത്താത്തതും കൂടുതല്‍ പേര​ിലേക്ക്​ രോഗം പടരുന്നതും അധികൃതരില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്​.

prp

Leave a Reply

*