കോട്ടയം: കേരളത്തില്‍ കുമ്മനം രാജശേഖരന് ശേഷം ട്രോളന്മാരുടെ കല്ലേറുകള്‍ക്ക് ഇരയായ വ്യക്തിയാണ് അല്‍ഫോന്‍സ് കണ്ണന്താനം. പ്രളയത്തിനിടയിലും അദ്ദേഹത്തെ ട്രോളന്മാര്‍ ഉപേക്ഷിച്ചില്ല എന്നതാണ് വസ്തുത.
ഇപ്പോള്‍ കേന്ദ്രമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയാണ്. കേന്ദ്രമന്ത്രി എന്ന നിലയില്‍ അദ്ദേഹം കുറച്ചു കൂടി മിതത്വം പാലിക്കേണ്ടിയിരുന്നെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. ക്യാമ്പില്‍ ഒരു രാത്രി ഉറങ്ങിയതിന് കൈയ്യടിക്ക് പകരം കല്ലേറ് കിട്ടിയെന്നും പരിഹാസമുണ്ട്.
അതിമിടുക്ക് ആലോസരമാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. സമൂഹ മാധ്യമങ്ങളിലെ പരിഹാസങ്ങള്‍ക്ക് പുറമെയാണ് ഇപ്പോള്‍ മുഖപത്രത്തില്‍ ലഭിച്ച തിരിച്ചടി. ട്രോള്‍ ഉണ്ടാക്കി നടക്കാതെ അധ്വാനിച്ച് ജീവിക്കാന്‍ ആണ് കണ്ണന്താനം ട്രോളന്മാര്‍ക്ക് നല്‍കിയ മറുപടി.

