6 ജിബി റാമും 4350 mAhന്‍റെ ബാറ്ററി ലൈഫുമായി Infinix Zero 5 

സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കാന്‍    പുതിയൊരുമോഡല്‍ കൂടി എത്തിയിരിക്കുന്നു. ഒരുപാടു സവിശേഷതകളോടെയാണ്  Infinix Zero 5 വിപണിയില്‍ എത്തിയിരിക്കുന്നത് .

5.98ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഫോണിനു നല്‍കിയിരിക്കുന്നത് .1080×1920പിക്സല്‍ റെസലൂഷന്‍ ഇത് കാഴ്ചവെക്കുന്നുണ്ട്. 2.6 GHz octa-core MediaTek Helio P25 പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം .Android 7.0  ലാണ് ഇതിന്‍റെ ഓ എസ്  പ്രവര്‍ത്തനം .

16 മെഗാപിക്സലിന്‍റെ സെല്‍ഫി  ക്യാമറയും കൂടാതെ 12 മെഗാപിക്സലിന്‍റെ മുന്‍  ക്യാമറയും ആണ് പുതിയ Infinix Zero 5 ന്‍റെ  പ്രധാന സവിശേഷത. 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ മറ്റു പ്രത്യേകതകളാണ്. 128 ജിബിവരെ ഇതിന്‍റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ്. 4350 mAh ന്‍റെ  ബാറ്ററി ലൈഫ് ആണ് ഈ മോഡലുകള്‍ കാഴ്ചവെക്കുന്നത് .

17999 രൂപയാണ് ഈ മോഡലുകളുടെ വില .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ ഫോണ്‍ ലഭ്യമാകുന്നു .

prp

Related posts

Leave a Reply

*