ഇന്തൊനീഷ്യയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപസമൂഹത്തിലെ ആച്ചെ പ്രവശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി. ഇരുപ്പത്തിയഞ്ചോളം പേർ മരിച്ചുവെന്നും നൂറിലധികം പേർക്കു പരുക്കേറ്റതായും ഭരണകൂടം അറിയിച്ചു. പുലർച്ചെ അഞ്ചോടെയാണ് സംഭവം നടന്നത്. നിരവധിക്കെട്ടിടങ്ങൾ തകർന്നുവീണു. രക്ഷാപ്രവർത്തനം തുടരുകയാണ്.


