ന്യൂഡല്‍ഹി: ട്രെയിനില്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ അപകടമുണ്ടായി പരിക്കേല്‍ക്കുകയോ മരണം സംഭവിക്കുകയോ ചെയാതാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്ന് സുപ്രീം കോടതി. തിക്കും തിരക്കും കാരണം തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച ജതന്‍ ഗോപെയുടെ ഭാര്യ റിന ദേവിയ്ക്ക് 4 ലക്ഷം രൂപ നഷ്ട്ട പരിഹാരം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ വിധി.
2002ല്‍ ബീഹാറിലെ കരോത്ത സ്റ്റേഷനില്‍ നിന്ന് കയറിയ ജതന്‍ തീവണ്ടിയില്‍ നിന്ന് വീണ് തത്ക്ഷണം മരിക്കുകയായിരുന്നു. ഇരയുടെ അശ്രദ്ധ കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി നഷ്ട്ടപരിഹാരം നിഷേധിക്കരുതെന്നും ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, ആര്‍.എഫ്. നരിമാന്‍ എന്നിവരുടെ ബെഞ്ച് വിധിച്ചു. റെയില്‍വേ പരിസരത്ത് മൃതദേഹം കണ്ടെത്തി എന്നതു കൊണ്ട് മാത്രം അത് യാത്രികനാണെന്ന് കണക്കാക്കി നഷ്ട്ട പരിഹാരം നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അതേ സമയം മൃതദേഹത്തില്‍ നിന്നോ പരിക്കേറ്റയാളില്‍ നിന്നോ ടിക്കറ്റ് കണ്ടെടുത്തില്ല എന്നതു കൊണ്ട് മാത്രം യാത്രികനല്ല എന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. അപകടമുണ്ടായ ദിവസം മുതലുള്ള നഷ്ട്ട പരിഹാരമാണ് പലിശ കണക്കാക്കി നല്‍കുക. 1988ലെ വാഹനാപകട നിയമത്തിന് സമാനമായ രീതിയിലാണ് പലിശ കണക്കാക്കേണ്ടത്

