ക്രിക്കറ്റ് താരം സഹീര്‍ ഖാനും നടി സാഗരികയും വിവാഹിതരായി

മുംബൈ:  മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ബോളിവുഡ് നടി സാഗരിക ഗഡ്കെയും വിവാഹിതരായി. ഇന്ന് രാവിലെ നടന്ന ലളിതമായ ചടങ്ങില്‍ സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമാണ് വിവാഹം നടന്നത്.

ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ആരാധകര്‍ക്കായി ഇരുവരുടെയും സുഹൃത്തായ അഞ്ജനാ ശര്‍മ്മ ചിത്രങ്ങള്‍ പങ്കുവച്ചു. ബോളിവുഡ് താരങ്ങള്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കുമായുള്ള ഗംഭീര വിരുന്ന് ഈ മാസം 27 ന് മുംബൈ താജ്​ ഹോട്ടലില്‍ വച്ച്‌ നടക്കും.

ഷാറൂഖ്​ ഖാന്‍ നായകനായ ‘ചക്​ദേ ഇന്ത്യ’യിലൂടെയാണ് ദേശീയതല അത്ലറ്റ് കൂടിയായ​ സാഗരിക പ്രേക്ഷക ശ്രദ്ധ നേടിയത്​. മുപ്പത്തിയെട്ടുകാരനായ സഹീര്‍ രണ്ടു കൊല്ലം മുമ്പ് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചിരുന്നു. 200 ഏകദിനങ്ങളിലും 92 ടെസ്റ്റുകളിലും സഹീര്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു.

prp

Related posts

Leave a Reply

*