ദുബായ്: ഇന്ത്യന്‍ ദമ്ബതികളെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ശരിവെച്ച് ദുബായ് അപ്പീല്‍ കോടതി. വ്യവസായി ഹിരണ്‍ ആദിയ, വിധി ആദിയ എന്നിവരെ കുത്തി കൊലപ്പെടുത്തിയ പാകിസ്താനി നിര്‍മ്മാണ തൊഴിലാളിയ്‌ക്കാണ് വധശിക്ഷ വിധിച്ചത്.
2020ലായിരുന്നു ഇയാള്‍ ഇന്ത്യന്‍ ദമ്ബതികളെ കൊലപ്പെടുത്തിയത്.
സംഭവത്തിന് മാസങ്ങള്‍ക്ക് മുന്‍പ് പ്രതി ഹിരണ്‍ ആദിയയുടെ വില്ലയില്‍ ജോലി ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. വ്യവസായിയും ഭാര്യയും താമസിക്കുന്ന ദുബായിലെ വില്ലയിലെത്തിയ പ്രതി താഴത്തെ നിലയിലെ നിന്ന് 1,965 ദിര്‍ഹം മോഷ്ടിച്ചു. കൂടുതല്‍ മോഷണത്തിനായി ഇയാള്‍ ദമ്ബതികളുടെ കിടപ്പുമുറിയിലേക്ക് പോയി. ഉറങ്ങുകയായിരുന്ന ഹിരണ്‍ ആദി ശബ്ദം കേട്ട് ഉണര്‍ന്ന ഉടനെ പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വ്യവസായിയുടെ തലയിലും നെഞ്ചിലും വയറിലും ഇടത് തോളിലുമായി 10 തവണ കുത്തേറ്റു. ഭാര്യയുടെ തല, കഴുത്ത്, നെഞ്ച് എന്നിവിടങ്ങളിലായി 14 തവണ കുത്തേറ്റിരുന്നു.
കിടപ്പുമുറിയുടെ പുറത്തു കടന്ന ഇയാള്‍ ദമ്ബതികളുടെ മകളുടെ കഴുത്തില്‍ കുത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ചു. പരുക്കേറ്റ മകള്‍ പോലീസിനെയും പിതാവിന്റെ സുഹൃത്തിനെയും വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതിക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് അപ്പീല്‍ കോടതി ശിക്ഷ ശരിവയ്‌ക്കുകയായിരുന്നു. ദമ്ബതികളുടെ മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും, 2000 ദിര്‍ഹം മോഷ്ടിച്ചതിനും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

