കാമുകി അതിയ ഷെട്ടിയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ കെ എല്‍ രാഹുല്‍; ടീം ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ശ്രദ്ധ നേടി ചിത്രങ്ങള്‍

അഡ്‌ലെയ്‌ഡ്: ടി 20 ലോകകപ്പില്‍ സെമി ഫൈനലില്‍ ഇംഗ്ളണ്ടിനോട് പത്ത് വിക്കറ്റിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങി ടീം ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത് കഴിഞ്ഞ ദിവസമാണ്.

വൈസ് ക്യാപ്‌റ്റന്‍ ലോകേഷ് രാഹുലിന് അത്ര മികച്ചൊരു പരമ്ബരയായിരുന്നില്ല ഇത്തവണത്തേത്. നെതര്‍ലാന്റ്‌സിനോടും ബംഗ്ളാദേശിനോടും മാത്രമേ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ രാഹുലിന് കഴിഞ്ഞുള‌ളു. സെമിയിലും കേവലം നാല് റണ്‍സിന് രാഹുല്‍ പുറത്തായി. കളിക്കളത്തില്‍ ശ്രദ്ധ നേടുന്നില്ലെങ്കിലും ഇതിനിടെ രാഹുലിന്റെ കളിക്കളത്തിന് പുറത്തുള‌ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു എന്നൊരു കൗതുകമുണ്ട്.

ടീം ഇന്ത്യ അംഗങ്ങള്‍ അഡ്‌ലെയ്‌ഡിലെ ബ്രിട്ടീഷ് രാജ് റെസ്‌റ്റോറെന്റില്‍ ആഹാരം കഴിക്കുന്നതിനിടെ പങ്കാളിയായ നടി അതിയ ഷെട്ടിയെ നോക്കുന്ന രാഹുലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായത്. പുറത്തുവന്ന ചിത്രങ്ങളിലെല്ലാം രാഹുല്‍ തന്റെ പങ്കാളിയായ അതിയയെ തന്നെ നോക്കിയിരിക്കുന്നതായാണ് കാണുന്നത്. ചിത്രത്തില്‍ വിരാട് കൊഹ്‌ലിയെയും കാണാനാകും. ഇരുവരും തങ്ങളുടെ അടുപ്പത്തെക്കുറിച്ച്‌ പുറത്തുപറഞ്ഞിട്ടില്ലെങ്കിലും ചിത്രങ്ങളിലൂടെ സോഷ്യല്‍മീഡിയയില്‍ ഇക്കാര്യം വ്യക്തമായറിയാം.

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പ് ഇംഗ്ളണ്ട് പര്യടനത്തിലും അതിയ ഷെട്ടി രാഹുലിന് തുണയായി എത്തിയിരുന്നു. ഇരുവരുടെയും വിവാഹം അതിയയുടെ ഖണ്ഡാലയിലെ വസതിയില്‍ സ്വകാര്യ ചടങ്ങായി നടക്കുമെന്നാണ് വിവരം. പ്രമുഖ ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെയും മന ഷെട്ടിയുടെയും മകളാണ് അതിയ.

prp

Leave a Reply

*