ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാല്‍ കോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍.
ഗവര്‍ണറുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യും.
ഓര്‍ഡിനന്‍സ് രാഷ്‌ട്രപതിക്ക് അയക്കുന്നത് പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കോടതികളുടെ അധികാരം കവരുന്ന നിയമം ആണെങ്കില്‍ രാഷ്‌ട്രപതിക്ക് അയക്കാം. രാഷ്‌ട്രപതിക്ക് അയക്കുന്നതിന് പ്രത്യേക വ്യവസ്ഥകള്‍ ഭണഘടനയില്‍ ഉണ്ടെന്ന് സര്‍ക്കാര്‍. അതിലൊന്നും ചാന്‍സലാരെ ഒഴിവാക്കുന്ന ഓര്‍ഡിനന്‍സ് ഉള്‍പ്പെടില്ല. ആ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാല്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. രാഷ്ട്രപതിക്ക് അയച്ചാലും നിയമ സഭയില്‍ ബില്‍ കൊണ്ട് വരാം എന്നും നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.
അതേസമയം ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് ഇന്ന് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചേക്കും. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍, അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം. സുപ്രിംകോടതി അഭിഭാഷകരില്‍ നിന്നുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം.
മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിയമവകുപ്പ് ഓര്‍ഡിനന്‍സ് തയാറാക്കി. ഇന്നു തന്നെ ഇതു ഗവര്‍ണര്‍ക്ക് അയക്കുമെന്നാണ് സൂചന. ഓര്‍ഡിനന്‍സ് ഉടന്‍ തന്നെ നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഗവര്‍ണര്‍ ഒപ്പിടുമെന്ന പ്രതീക്ഷ സര്‍ക്കാരിനില്ല. പകരം രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതോടെ സുപ്രിംകോടതിയെ സമീപിക്കുകയും നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുകയുമാകും സര്‍ക്കാര്‍ നീക്കം. ഇതിനുള്ള നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കലാമണ്ഡലം കല്‍പ്പിത സര്‍വകാശാല ചാന്‍സിലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കിയതോടെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് നിയമോപദേശം. ചാന്‍സിലര്‍ നിയമനം സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് എന്നതാണ് പ്രധാന കാരണം.

