കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. സതീഷ് ശിവലിങ്കത്തിലൂടെയാണ് ഇന്ത്യ മൂന്നാം ഗോള്‍ഡ് മെഡല്‍ നേടിയത്. പുരുഷന്മാരുടെ 77 കിലോ വിഭാഗത്തിലാണ് സതീഷിന്‍റെ നേട്ടം.

317 കിലോ ഉയര്‍ത്തി ഇംഗ്ലീഷ് താരം ജാക്ക് ഒലിവറിനെ പിന്തള്ളിയാണ് സതീഷ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത്. ഇതോടെ ഗെയിംസില്‍ ഇന്ത്യ ആകെ 5 മെഡല്‍ നേടി.

ആദ്യ രണ്ടു സ്വര്‍ണനേട്ടവും ഭാരോദ്വഹനത്തില്‍ തന്നെയായിരുന്നു. മീരഭായ് ചാനു, സഞ്ജിത ചാനു എന്നിവര്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു. ഗുരുരാജ വെള്ളിയും ദീപക് ലാതര്‍ വെങ്കലം നേടിയിരുന്നു.

 

 

prp

Related posts

Leave a Reply

*