“ഭീകര സംഘടനകള്‍ക്കെതിരെ ഉടന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം” : പാകിസ്ഥാനെതിരെ സംയുക്ത പ്രസ്താവനയുമായി ഇന്ത്യയും അമേരിക്കയും


പാകിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ രാജ്യമെത്രയും പെട്ടെന്ന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യയും അമേരിക്കയും.2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെയും 2016 ലെ പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെയും കുറ്റവാളികളെ സംരക്ഷിച്ചു നിര്‍ത്താതെ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യയും യു.എസും സംയുക്തമായി പ്രസ്താവിച്ചു.17 -മത്തെ ഇന്ത്യ-അമേരിക്ക സംയുക്ത പ്രതിരോധ സമിതി യോഗത്തിലാണ്‌ ഇരു രാജ്യങ്ങളും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഒളിഞ്ഞും തെളിഞ്ഞും തീവ്രസംഘടനകളെ സഹായിക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍.അല്‍-ഖ്വയ്ദ, ഇസ്ലാമിക്‌ സ്റ്റേറ്റ്, ലഷ്കര്‍-ഇ -ത്വയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്‌, ഹിസ്‌ബുള്‍ മുജാഹിദീന്‍ എന്നീ തീവ്രസംഘടനകളെയുള്‍പ്പെടെ നിയമത്തിനു മുമ്ബില്‍ കൊണ്ടു വരണമെന്ന് അമേരിക്കയും ഇന്ത്യയും ആവശ്യപ്പെട്ടിട്ടുണ്ട്.ഭീകരവാദികളെ ഇനി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അനുവദിക്കാത്ത തരത്തിലുള്ള സുസ്ഥിരമായ നടപടികള്‍ പാകിസ്ഥാന്‍ എല്ലാ ഭീകരസംഘടനകള്‍ക്കെതിരെയും എടുത്തേ മതിയാകൂവെന്ന് ഇരുരാജ്യങ്ങളും വിശദമാക്കി.

prp

Leave a Reply

*