ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ:  ഷീന ബോറ വധക്കേസിലെ മുഖ്യപ്രതിയും ഐഎന്‍എക്സ് മീഡിയ മുന്‍ മേധാവിയുമായ ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  വെള്ളിയാഴ്ച അര്‍ദ്ധരാത്രി ആശുപത്രിയില്‍ എത്തിച്ച ഇന്ദ്രാണി മുഖര്‍ജിക്ക് ബോധമില്ലാത്ത അവസ്ഥയിലായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുംബയിലെ ജെ.ജെ.ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

സ്വന്തം മകളായ ഷീനയെ കൊലപ്പെടുത്തിയ കേസില്‍ മുംബയിലെ ബൈക്കുള ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണ് ഇന്ദ്രാണി മുഖര്‍ജി. 2012ലായിരുന്നു ഷീനയെ കൊലപ്പെടുത്തിയത്. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഷീന എന്ന വിവരവും അവര്‍ കൊല ചെയ്യപ്പെട്ട ശേഷമാണ് പുറത്തുവരുന്നത്.

അതുവരെ ഷീനയെ തന്റെ സഹോദരി എന്ന നിലയിലാണ് ഇന്ദ്രാണി മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിയിരുന്നത്. ആദ്യം മുംബയ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുത്തതോടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും അറസ്റ്റിലായി.

 

 

prp

Related posts

Leave a Reply

*