പഴയ എ ടി എം കാര്‍ഡ് ഇനിയും ഒഴിവാക്കിയില്ലേ? പണി കിട്ടും

പാലക്കാട്:  നിങ്ങള്‍ പഴയ എ ടി എം കാര്‍ഡ് ഇനിയും ഒഴിവാക്കിയില്ലേ? ഏങ്കില്‍ സൂക്ഷിച്ചോളൂ, ഇനിമുതല്‍ പഴയ എ ടി എം കാര്‍ഡിനും സേവന നിരക്ക് ഈടാക്കും. പുതിയ എ.ടി.എം. കാര്‍ഡ് ലഭിച്ചതിനുശേഷവും പഴയ കാര്‍ഡ് കൊണ്ടുനടക്കുന്നവര്‍ ഈ കാര്‍ഡ് ഒഴിവാക്കിയില്ലെങ്കില്‍ ഇതിനും ബാങ്ക് വാര്‍ഷിക സേവനനിരക്ക് ഈടാക്കും. സ്വകാര്യ ബാങ്കുകളിലും പൊതുമേഖലാ ബാങ്കുകളിലും അക്കൗണ്ടുള്ളവര്‍ക്ക് ഇത് ബാധകമാണ്.

ബാങ്കിങ് നിയമപ്രകാരം പുതിയ കാര്‍ഡ് നല്‍കുമ്പോള്‍ പഴയ കാര്‍ഡ് അതത് ബാങ്കില്‍ ഏല്‍പ്പിക്കേണ്ടതാണ്. തിരിച്ചുനല്‍കിയില്ലെങ്കില്‍ നിയമവിരുദ്ധമായി കണക്കാക്കാനാകില്ല. ഒരു അക്കൗണ്ടിന് ഒരു എ.ടിഎം. കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂയെന്ന് നിഷ്കര്‍ഷിക്കുന്നില്ലെന്നും എസ്.ബി.ഐ. അധികൃതര്‍ വ്യക്തമാക്കി.

പുതിയ എ.ടി.എം. കാര്‍ഡ് ലഭിക്കുമ്പോള്‍ പഴയത് ബാങ്കില്‍ നല്‍കുകയോ സ്വമേധയാ ബ്ലോക്ക് ചെയ്യുകയോ വേണം. ഇല്ലെങ്കില്‍ ഇത് പ്രവര്‍ത്തന സജ്ജമെന്നുകണ്ട് ബാങ്കുകള്‍ സേവനനിരക്ക് ഈടാക്കും. കാലാവധി രേഖപ്പെടുത്തിയ കാര്‍ഡുകള്‍ കാലാവധിതീര്‍ന്ന് പുതുക്കിവരുമ്ബോള്‍ മാത്രമാണ് പഴയ കാര്‍ഡ് ഉപയോഗശൂന്യമാകുക. അല്ലെങ്കില്‍ ഈ കാര്‍ഡിനും സാധാരണ ഈടാക്കുന്ന നിരക്കുകളെല്ലാം ബാധകമായിരിക്കും.

നിലവില്‍ വ്യത്യസ്ത ബാങ്കുകളില്‍ വ്യത്യസ്ത വാര്‍ഷിക സേവനനിരക്കുകളാണ് എ.ടി.എം. കാര്‍ഡുകള്‍ക്ക് ഈടാക്കുന്നത്. 150 രൂപ മുതല്‍ 500 രൂപവരെ ഈടാക്കുന്ന ബാങ്കുകളുണ്ട്. എ.ടി.എം. കേന്ദ്രങ്ങളില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഇടപാടുകളുടെ എണ്ണം നിയന്ത്രിച്ച്‌, അധിക ഉപയോഗത്തിന് പിഴ ഈടാക്കുന്നത്.

രണ്ടു കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് ഇവ ഉപയോഗിച്ച്‌ പിഴകൂടാതെ മാസം 10 ഇടപാടുകള്‍വരെ നടത്താനാകും. ഇതിനുശേഷംവരുന്ന ഇടപാടുകള്‍ക്ക് മാത്രമാണ് പിഴ ഈടാക്കുന്നതെന്ന് എസ്.ബി.ഐ. അധികൃതര്‍ പറഞ്ഞു.

prp

Related posts

Leave a Reply

*