പല്ലികളെ ഇനി എളുപ്പത്തില്‍ തുരത്താം

വീടിനുള്ളില്‍ മറ്റ് പ്രാണികള്‍ കൂടുന്നത് തടയാന്‍ പല്ലികളുടെ സാന്നിധ്യം വീടുകളില്‍ നല്ലതാണ്. എങ്കിലും പല്ലികളെ തുരത്താനുള്ള വഴികള്‍ അന്വേഷിക്കുന്നവരാണ് നമ്മളിലേറെയും. എങ്കിലിതാ വീട്ടില്‍ നിന്നും പല്ലികളെ തുരത്താനുള്ള ചില വഴികള്‍.

പല്ലികള്‍ ധാരാളമുള്ളിടത്ത് മുട്ടതോട് സൂക്ഷിക്കുന്നത് പല്ലികളെ അകറ്റാന്‍ സഹായിക്കുന്നു. മുട്ടയുടെ മണം പല്ലികള്‍ക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് പല്ലികള്‍ ആ വഴി പിന്നീട് വരില്ല. കാപ്പിപ്പൊടി  ഉപയോഗിച്ച്‌ പല്ലികളെ കൊല്ലാനാകും.കാപ്പിപൊടിയും പുകയിലയും സമം ചേര്‍ത്ത് ഉരുളകളാക്കി പല്ലികള്‍ വരുന്നിടത്ത് സൂക്ഷിച്ചാല്‍ പല്ലികള്‍ ഇത് കഴിക്കുകയും ചത്ത് പോവുകയും ചെയ്യും.

പല്ലികള്‍ വരുന്നിടത്ത് വെളുത്തുള്ളിയൊ സവാളയൊ എന്നിവ സൂക്ഷിക്കുന്നതൊ ഇവ ചതച്ച വെള്ളം തളിക്കുകയൊ ചെയ്യുന്നത് ഇവയുടെ സാന്നിധ്യം ഇല്ലാതാക്കാന്‍ സഹായിക്കും. വീടിന്‍റെ  പലയിടങ്ങളിലും മയില്‍പീലി സൂക്ഷിക്കുന്നത് വഴി പല്ലികളെ തുരത്താം. പക്ഷികളെ പല്ലികള്‍ക്ക് പേടിയാണെന്നതാണ് ഇതിന് കാരണം.

വീട്ടില്‍ പൂച്ചകളെ വളര്‍ത്തുന്നത് വഴിയും പല്ലികളെ വീട്ടില്‍ നിന്നും തുരത്താനാകും.പല്ലികള്‍ വരുന്നിടത്ത് കുരുമുളക് സ്‌പ്രേ തളിക്കുന്നതും ഇവയെ ഒഴിവാക്കാന്‍ നല്ലതാണ്.

prp

Related posts

Leave a Reply

*