പഴയ വീടിനെ കുറഞ്ഞ ചിലവില്‍ പുതുപുത്തനാക്കാം!

ഒരു താമസസ്ഥലം എന്നതിലുപരി സ്വന്തം വീടിനോട് വളരെ വൈകാരികമായ അടുപ്പം സൂക്ഷിക്കുന്നവരാണ് നാം ഓരോരുത്തരും. വീടിന്‍റെ ഭംഗിയും പ്രൌഢിയും ആഭിജാത്യത്തിന്‍റെ അളവുകൊല്‍കൂടിയായാണ്‌ നാം കരുതിപ്പോരുന്നത്. മോഡേണ്‍ സ്റ്റൈല്‍ വീടുകളുടെ വരവോടുകൂടി തങ്ങളുടെ പഴയ വീടിന്‍റെ ഭംഗിയും സൌകര്യങ്ങളും കാലോചിതമല്ല എന്നുകരുതുന്നവരും വളരെയാണ്.

കെട്ടിലും മട്ടിലും കിടിലന്‍ ലുക്ക് നല്‍കി പഴയവീടിനെ അടിമുടി മാറ്റുന്ന ഹോം റെനോവേഷന്‍ ഇന്ന് ഭവന നിര്‍മ്മാണമേഖലയിലെ ട്രെന്‍ണ്ടിംഗ് സബ്ജക്റ്റ്‌ ആണ്.

ഉന്നത ഗുണനിലവാരമുള്ള നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുവാന്‍സാധിച്ചു എന്നതാണ് പഴയ വീടുകളെ പുതിയ വീടുകളില്‍നിന്നും വ്യത്യസ്തമാക്കുന്നത്.

ഇന്റീരിയറിലും  ഫ്ലോറിംഗിലും  മാറ്റങ്ങള്‍ വരുത്തിക്കൊണ്ടും  ഘടനാപരമായ മാറ്റങ്ങള്‍ നടത്തിയും നമുക്ക് വീടിനെ മികവുറ്റതാക്കം. പുതിയ നില പണിയുക, കൂട്ടിചെര്‍ക്കലുകളോ മാറ്റങ്ങളോ വരുത്തുക തുടങ്ങിയവ ചെയ്യുന്നതിന് മുന്‍പ് ഒരു സ്ട്രക്ച്ചറല്‍  എന്ജിനീയറുടെ ഉപദേശം തേടുന്നത് ഉതമായിരിക്കും.

ഫര്‍ണിച്ചറുകള്‍ റീ മോഡലിംഗ് ചെയ്യുകയോ പുതിയത്  വാങ്ങുകയോ ചെയ്യുക, ഫ്ലോറിംഗ് പരിഷ്ക്കരിക്കുക, ബാത്ത്റൂം മോഡേണ്‍ ആക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ വീടിനെ മോടിപിടിപ്പിക്കുന്നതിനായി  നമുക്ക്ചെയ്യുവാന്‍ സാധിക്കും.

വീടിന്‍റെ സ്ട്രക്ച്ചര്‍ പരിഗണിച്ച് ക്ലാസിക്ക്, കണ്ടംപ്രറി, മോഡേണ്‍ തുടങ്ങി ഏത് സ്റ്റൈലിലേക്കും നമുക്ക് വീടിനെ മാറ്റിയെടുക്കാം. എന്നാല്‍ എക്സ്റ്റീരിയറിന്‍റെ ഭംഗി പൂര്‍ണ്ണമാകണമെങ്കില്‍ മതില്‍, ഗേറ്റ്, ലാന്‍ഡ്‌ സ്കേപ്പിംഗ് തുടങ്ങിയവയുടെ നവീകരണവും പ്രധാനപ്പെട്ടതാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്

ALMEKA INTERIORS

Palarivattom, Cochin

07025 875 875

info@almekainteriors.com

Contact ALMEKA Interiors

    Name*

    Email*

    Mobile*

    Message

    .

    prp

    Related posts