പഴയ ഫ്‌ളാറ്റിനെ കുറഞ്ഞ ചിലവിൽ പുതുപുത്തനാക്കാം!!

വർഷങ്ങൾക്ക് മുൻപ്..

നമ്മൾ ‘പുതുതായി’ മേടിച്ച പല ഫ്‌ളാറ്റുകളും ഇന്ന്‍ തികച്ചും പഴഞ്ചനായി തോന്നുന്നത് നമ്മുടെയൊക്കെ സന്തോഷം കെടുത്തുന്ന ഒരു കാര്യമാണ്. കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ പുതിയ വീടിന്റെ ഗൃഹപ്രവേശത്തിന് പോകുമ്പോൾ ഇന്റീരിയർ ചെയ്തു മനോഹരമാക്കിയ അകത്തളങ്ങളും, അഴകോടെ ഒരുക്കിയിരിക്കുന്ന മോഡുലാർ കിച്ചനും കാണുമ്പോൾ നമ്മളും കൊതിക്കും ഒരു മോഡേൺ സ്റ്റൈലിഷ് വീട്! ഹോം റെനോവേഷന്‍റെ സാധ്യത മുതലെടുത്ത്‌ നമുക്കും നമ്മുടെ വീടുകളെ മോഡേണ്‍ ആക്കി മാറ്റുവാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ അഭിരുചികള്‍ പരിഗണിച്ച്, മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാന്‍ പ്രകാരം നമ്മുടെ പഴയ ഫ്ലാറ്റുകളെ പുതുപുത്തനാക്കാം അതും കുറഞ്ഞ ചിലവിൽ.

അടുക്കളയാണ് താരം

  • പുക പിടിച്ച പഴയ അടുക്കള നമുക്ക് മറക്കാം; പകരം ആധുനിക സൗകര്യങ്ങളും അഴകും ചേരുന്ന മോഡുലാർ കിച്ചൻ സ്ഥാനം പിടിക്കട്ടെ.
  • അടുക്കളയുടെ വിസ്തൃതി, ക്രമീകരണങ്ങള്‍ എന്നിവ അനുസരിച്ച് യോജിച്ച മോഡൽ കിച്ചൻ തിരഞ്ഞെടുക്കാം.
  • മെറ്റീരിയലുകളുടെ തിരഞ്ഞെടുക്കൽ നിങ്ങളുടെ ബഡ്ജറ്റനുസരിച്ചാകട്ടെ.
  • അടുക്കളയിലെ പ്രധാനികളായ സിങ്ക്, ഫ്രിഡ്ജ്, കിച്ചന്‍ കൗണ്ടര്‍ എന്നിവ ഉള്‍പ്പെടുന്ന വര്‍ക്കിങ് ട്രയാങ്കിള്‍ അടിസ്ഥാനമാക്കിയുള്ള ഡിസൈൻ ഇന്റീരിയർ കമ്പനി ചെയ്യും.
  • ഹുഡ് & ഹോബ്, ആക്‌സസറീസ് എന്നിവ തിരഞ്ഞെടുക്കുമ്പോൾ വീട്ടമ്മ ഫ്രണ്ടിൽ തന്നെ വേണം
  • മനോഹരവും എന്നാൽ ഉപയോഗപ്രദവുമായ അടുക്കളയൊരുക്കുകയെന്നതാണ് പ്രധാനം.

കിടപ്പറ രഹസ്യങ്ങൾ

  • അലങ്കോലമായ, ഒരു യുദ്ധഭൂമിയുടെ പ്രതീതി ഉളവാക്കുന്ന നിങ്ങളുടെ പഴയ കിടപ്പുമുറിയിലേക്ക് കയറുമ്പോൾ തലവേദന കൂടുന്നതായി അനുഭവപ്പെടാറുണ്ടോ?
  • ഒരുദിവസത്തിന്റെ മുഴുവൻ ക്ഷീണവും തീർക്കാൻ സുന്ദരമായ ഒരു ബെഡ്‌റൂം  അനിവാര്യമാണത്രെ!
  • സാമ്പത്തികവും സ്ഥലവും പ്രശ്നമല്ലെങ്കിൽ ബെഡ്റൂം ഇന്‍റീരിയര്‍ മനോഹരമാക്കാന്‍ എണ്ണമറ്റ ആശയങ്ങളും വസ്തുക്കളും ഇന്നുണ്ട്.
  • കോട്ട്, വാർഡ്രോബ്, ഡ്രസിങ് ഏരിയ, എന്നിവയുടെ സ്ഥാനം ആദ്യമേ ഫിക്സ് ചെയ്തേക്കണം.
  • മിനിമലിസ്റ്റിക് ലുക്ക് ഇന്‍റീരിയറിന് വേണം എന്നതാണ് പൊതുവെ ഇന്നത്തെ ട്രെന്‍ഡ്; അത് ഡിസൈനര്‍ക്ക് വിട്ടേക്കാം.

ലിവിങ് റൂം അഥവാ സ്വഭാവ സർട്ടിഫിക്കറ്റ് 

  • വീട്ടിലെത്തുന്ന ഒരാൾക്ക് സ്വീകരണ മുറി കണ്ടാലറിയാം വീട്ടുകാരുടെ ഏകദേശ സ്വഭാവം.
  • പഴയ സോഫയും ടിവി യൂണിറ്റും മറ്റും കാലോചിതമാക്കി, സിമ്പിൾ ഫാൾസ് സീലിംഗ് ഡിസൈൻ വിത്ത് LED സ്ട്രിപ്പ് ലൈറ്റും ഒരു വാൾപേപ്പർ ഹൈലൈറ്റും കൂടിയായാൽ പൊളിച്ചു.
  • ലിവിങ് റൂമിനോട് ചേർന്നാണ് ഡൈനിങ്ങ് എങ്കിൽ ഇടക്ക് ഒരു പാർട്ടീഷൻ ആകാം; ക്രോക്കറി കൂടെ ഇതിൽ അറ്റാച്ചു ചെയ്യാമെങ്കിലോ?

ഇത് കൂടെ..

ഫ്ലോര്‍ ടൈല്‍ മാറി പുതിയ വെര്‍ട്ടിഫൈല്‍ ടൈല്‍ വിരിക്കല്‍, ബാത്ത്റൂമുകളുടെ നവീകരണം,  ഇലക്ട്രിക്കൽ, കർട്ടൻ, പെയിന്റിംഗ് തുടങ്ങി നിരവധി കാര്യങ്ങൾ ഫ്ലാറ്റ് റെനോവേഷനുമായി ബന്ധപ്പെട്ട് നമുക്ക് ചെയ്യുവാൻ സാധിക്കും. മുറികൾക്കു യോജിച്ച നിറങ്ങൾ കൊടുക്കുന്നതിൽ ശ്രദ്ധിക്കണമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? കൂടുതലും വൈറ്റ് അല്ലെങ്കിൽ ലൈറ്റ് കളറും ഒരു വാൾ ഹൈലൈറ്റും ആണ് ഇപ്പൊൾ ട്രെൻഡ്.

വിവരങ്ങൾക്ക് കടപ്പാട്

Almeka Interiors
Cochin. +91 7025 875 875
info@almekainteriors.com

9.5 ലക്ഷം രൂപയ്ക്ക് 2BHK ഫുൾ റെനോവേഷൻ പാക്കേജ് ലഭ്യമാണ്. പഴയ ഫ്‌ളാറ്റുകളുടെ നവീകരണം, പുതിയ ഫ്‌ളാറ്റുകളുടെ ഇന്റീരിയർ ആവശ്യങ്ങൾ, സൗജന്യ എസ്റിമേഷൻ, 2D, 3D എന്നിവയ്ക്ക്ബ ന്ധപ്പെടേണ്ട നമ്പർ +91 7025 875 875 (Call/WhatsApp)

Send Enquiry

    Name*

    Email*

    Mobile*

    Message

    prp

    Related posts