തിരുവനന്തപുരം: കുറച്ച് ദിവസങ്ങളായി ഹനാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചു എന്ന രീതിയില്‍ പ്രചരണം നടക്കുകയാണ്. നരേന്ദ്ര മോദിക്ക് എന്ത് പണിയാണ് കൊടുക്കുക എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഹനാന്‍ ഹനാനി എന്ന പേജിലുടെ പ്രചരിച്ചിരുന്നു. ഈ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി സെെബര്‍ ആക്രമണം ശക്തമായതോടെ വിശദീകരണവുമായി ഹനാന്‍ തന്നെ രംഗത്തെത്തി.
”എനിക്ക് ഇങ്ങനെയാെരു ഫേസ്ബുക്ക് പേജില്ല. തന്‍റെ പേരില്‍ കുറേ വ്യാജ ഫേസ്ബുക്ക് പേജുകള്‍ സജീവമാണ്. എന്നാല്‍ ഞാന്‍ ഫേസ്ബുക്കില്‍ ഒട്ടും സജീവമല്ല. എല്ലാ പേജുകളും എന്‍റെ ചിത്രമാണ് മുഖചിത്രമായി നല്‍കിയിരിക്കുന്നത്. ഇതുവരെ രാഷ്ട്രീയപരമായി പോസ്റ്റുകളോ വാക്കുകളോ ഞാനെങ്ങും പറഞ്ഞിട്ടില്ല”- ഹനാന്‍ ഒരു ഓണ്‍ലെന്‍ മാദ്ധ്യമത്തോട് പ്രതികരിച്ചു.
ഈ വിഷവിത്തിനെയാണോ കേരളം സ്നേഹിച്ചത് എന്ന അടിക്കുറിപ്പോടെ സംഘപരിവാര്‍ സ്വാധീനമുള്ള ഫേസ്ബുക്കില്‍ പേജില്‍ നിന്നുമാണ് ഇത്തരത്തില്‍ ഉള്ള അപവാദ പ്രചരണം നടക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സൈബര്‍ പൊലീസിനും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കുമെന്ന് ഹനാന്‍ പറഞ്ഞു.
