ഹാള്‍മാര്‍ക്കിങ്​ പ്രശ്​നം ഗുരുതരം; സീസണില്‍ സ്വര്‍ണ വില്‍പനക്ക്​ തിരിച്ചടി

കൊ​ച്ചി: ഓ​ണം, വി​വാ​ഹ സീ​സ​ണി​​ന്​ മു​ന്നോ​ടി​യാ​യി എ​ടു​ത്ത സ്വ​ര്‍​ണാ​ഭ​ര​ണ സ്​​റ്റോ​ക്കി​ന്​ എ​ച്ച്‌.​യു.​ഐ.​ഡി (ഹാ​ള്‍​മാ​ര്‍​ക്കി​ങ്​ തി​രി​ച്ച​റി​യ​ല്‍) മു​ദ്ര​പ​തി​ക്കാ​ന്‍ ക​ഴി​യാ​തെ വ്യാ​പാ​രി​ക​ള്‍​ക്ക്​ തി​രി​ച്ച​ടി. കേ​ര​ള​ത്തി​ലെ 73 ഹാ​ള്‍​മാ​ര്‍​ക്കി​ങ്​ സെന്‍റ​റു​ക​ള്‍ വ​ഴി ഒ​രു​മാ​സ​മാ​യി ഒ​രു​ല​ക്ഷ​ത്തി​ല്‍ താ​ഴെ ആ​ഭ​ര​ണ​ങ്ങ​ള്‍​ക്ക്​ മാ​ത്ര​മാ​ണ് എ​ച്ച്‌.​യു.​ഐ.​ഡി പ​തി​ച്ചു​ന​ല്‍​കി​യ​ത്. അ​തി​ന്​ മു​മ്ബ്​ ജൂ​ണ്‍​വ​രെ ഓ​രോ ഹാ​ള്‍​മാ​ര്‍​ക്കി​ങ്​ സെന്‍റ​റു​ക​ളും ദി​വ​സേ​ന 1500 മു​ത​ല്‍ 2000 വ​രെ ആ​ഭ​ര​ണ​ങ്ങ​ള്‍​ക്ക്​ മു​ദ്ര​പ​തി​ച്ചി​രു​ന്നു. പ്ര​തി​മാ​സം 15 ല​ക്ഷ​ത്തോ​ളം ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ ഹാ​ള്‍​മാ​ര്‍​ക്ക് ചെ​യ്​​തി​രു​ന്ന​താ​ണ് ഇ​പ്പോ​ള്‍ ഒ​രു​ല​ക്ഷ​ത്തി​ല്‍ താ​ഴെ​യാ​യി കു​റ​ഞ്ഞ​ത്.

ജൂ​ലൈ ഒ​ന്നു​മു​ത​ലാ​ണ്​ രാ​ജ്യ​ത്ത്​ നി​ര്‍​ബ​ന്ധി​ത ഹാ​ള്‍ മാ​ര്‍​ക്കി​ങ്​ ന​ട​പ്പാ​ക്കി​യ​ത്. സ്വ​ര്‍​ണ​ത്തി​െന്‍റ പ​രി​ശു​ദ്ധി കൃ​ത്യ​മാ​ക്കു​ന്ന മു​ദ്ര, ജ്വ​ല്ല​റി, ഹാ​ള്‍​മാ​ര്‍​ക്കി​ങ്​ കേ​ന്ദ്രം, ബി.​ഐ.​എ​സ്​ (ബ്യൂ​റോ ഓ​ഫ്​ ഇ​ന്ത്യ​ന്‍ സ്​​റ്റാ​േ​ന്‍​റ​ഡ്​​സ്) എ​ന്നി​വ തി​രി​ച്ച​റി​യു​ന്ന നാ​ല്​ മാ​ര്‍​ക്കു​ക​ളാ​ണ്​ അ​തു​വ​രെ ഓ​രോ ആ​ഭ​ര​ണ​ത്തി​ലും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. അ​തി​നൊ​പ്പം യു.​ഐ.​ഡി​യും ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ പ​തി​ക്ക​ണ​മെ​ന്ന നി​ര്‍​ബ​ന്ധം മേ​ഖ​ല​യാ​കെ താ​റു​മാ​റാ​ക്കി​യ​താ​യി ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ്​ ആ​ന്‍​ഡ്​ സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍​റ്​​സ്​ അ​സോ. സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ അ​ഡ്വ. എ​സ്. അ​ബ്​​ദു​ന്നാ​സ​ര്‍ പ​റ​ഞ്ഞു. പു​തി​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലി​ന് ഹാ​ള്‍​മാ​ര്‍​ക്കി​ങ്ങി​െന്‍റ പ്ര​ധാ​ന ല​ക്ഷ്യ​മാ​യ സ്വ​ര്‍​ണ​ത്തി​െന്‍റ പ​രി​ശു​ദ്ധി ഉ​റ​പ്പു​വ​രു​ത്തു​ന്ന​തു​മാ​യി ഒ​രു പ്ര​സ​ക്തി​യു​മി​ല്ല.

ജൂ​ലൈ 30ലെ ​ക​ണ​ക്ക്​ അ​നു​സ​രി​ച്ച്‌ രാ​ജ്യ​ത്തെ മൊ​ത്തം ഹാ​ള്‍​മാ​ര്‍​ക്കി​ങ് സെന്‍റ​റു​ക​ളു​ടെ എ​ണ്ണം 933 ആ​യി. ര​ജി​സ്ട്രേ​ഷ​ന്‍ സ്വീ​ക​രി​ച്ച വ്യാ​പാ​രി​ക​ളു​ടെ എ​ണ്ണം 73,784 ആ​യി ഉ​യ​ര്‍​ന്നു. ജൂ​ലൈ 29ന് ​മാ​ത്രം 1467 വ്യാ​പാ​രി​ക​ള്‍ ര​ജി​സ്ട്രേ​ഷ​ന്‍ നേ​ടി. അ​തേ​സ​മ​യം 3,04,077 ആ​ഭ​ര​ണ​ങ്ങ​ളാ​ണ് രാ​ജ്യ​ത്താ​കെ അ​ന്നേ ദി​വ​സം ഹാ​ള്‍ മാ​ര്‍​ക്ക് ചെ​യ്ത​ത്. അ​താ​യ​ത് ഒ​രു വ്യാ​പാ​രി​ക്ക്​ ശ​രാ​ശ​രി നാ​ല്​ ആ​ഭ​ര​ണം മാ​ത്രം. ഒ​രു ഹാ​ള്‍​മാ​ര്‍​ക്കി​ങ് സെന്‍റ​ര്‍ പ​തി​ച്ചു​ന​ല്‍​കി​യ​ത് 326 പീ​സ്.

ഒ​രു​വ​ര്‍​ഷം രാ​ജ്യ​ത്ത്​ ഏ​ക​ദേ​ശം 40 കോ​ടി ആ​ഭ​ര​ണ​ങ്ങ​ളി​ലാ​ണ് ഹാ​ള്‍​മാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ കാ​ല​താ​മ​സം അ​നു​സ​രി​ച്ച്‌ നി​ല​വി​ലെ സ്​​റ്റോ​ക്കി​ന്​ എ​ച്ച്‌.​യു.​ഐ.​ഡി പ​തി​ക്ക​ണ​മെ​ങ്കി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍ ത​ന്നെ വേ​ണ്ടി​വ​രും. ഇ​ത്​ പ​രി​ഹ​രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ ഹാ​ള്‍​മാ​ര്‍​ക്കി​ങ്​ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ്​ വേ​ണ്ട​തെ​ന്ന്​ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. അ​തു​വ​രെ ര​ണ്ടു​വ​ര്‍​ഷ​ത്തേ​ക്ക് എ​ങ്കി​ലും എ​ച്ച്‌.​യു.​ഐ.​ഡി മാ​റ്റി​വെ​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

prp

Leave a Reply

*