പുരുഷഹോക്കി: സെമിയില്‍ ഇന്ത്യക്ക്‌ പരാജയം; ഇനി പോരാട്ടം വെങ്കലത്തിന്‌

ടോക്യോ> ഒളിമ്ബിക്സ് പുരുഷ ഹോക്കി സെമിഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. ബെല്‍ജിയത്തിനെതിരെ പൊരുതിയാണ് ഇന്ത്യ തോറ്റത്. 2ന് എതിരെ 5 ഗോളുകള്‍ക്കാണ് ബെല്‍ജിയം വിജയിച്ചത്.വെങ്കല മെഡലിനായുള്ള മത്സരത്തില് ഇന്ത്യ, ഓസ്ട്രേലിയ-ജര്മനി മത്സരത്തില് പരാജയപ്പെടുന്ന ടീമിനെ നേരിടും.

ഹര്‍മന്‍പ്രീത് സിം​ഗും മന്‍ദീപ് സിം​ഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ​ഗോളുകള്‍ നേടിയത്. എന്നാല്‍ ബെല്‍ജിയത്തിന്റെ അലക്സാണ്ടര്‍ ഹെന്‍ഡ്രിക്ക് ​ഗോള്‍ അടിച്ച്‌ ടീമിനെ സമനിലയില്‍ എത്തിച്ചു. പിന്നീട് വീണ്ടും കളി അവസാന ക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ അലക്സാണ്ടര്‍ ഹെന്‍ഡ്രിക്ക് തന്നെ വീണ്ടും മൂന്ന് ​ഗോള്‍ അടിച്ച്‌ ബെല്‍ജിയത്തിന്റെ സ്കോര്‍ നാല് ​ഗോളുകളിലേക്ക് ഉയര്‍ത്തി. ഡൊമിനിക് ഡോഹ്മെന് ആണ് ബെല്ജിയത്തിനായി അഞ്ചാം ഗോള് നേടിയത്. ബെല്‍ജിയത്തിനൊപ്പം ഇന്ത്യയും ഒട്ടും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചച്ചത്.

1972 ല്‍ മ്യൂണിക്കില്‍ സെമി ഫൈനല്‍ കളിച്ച ഇന്ത്യ അത് ശേഷം ടോക്യോ ഒളിമ്ബിക്സിലാണ് ആദ്യമായി സെമി കളിക്കുന്നത്.ഒളിമ്ബിക്സ് ഫൈനലിന് യോഗ്യത നേടുക എന്ന ഉറച്ച ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യന് ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

prp

Leave a Reply

*