‘പ്രവേശനത്തിന് കുട്ടികളില്ലാത്തതിനാല്‍ സീറ്റ് വര്‍ധന ആവശ്യമില്ല’; പ്ലസ് വണ്‍ സീറ്റ് കുറവ് മറച്ചുവെക്കാന്‍ വിചിത്ര വാദവുമായി മന്ത്രി

പ്ലസ് വണ്‍ സീറ്റ് കുറവ് മറച്ചുവക്കാന്‍ വിചിത്രമായ കണക്കുമായി നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ പ്രവേശനത്തിന് കുട്ടികളില്ലാത്തതിനാല്‍ സീറ്റ് വര്‍ധന ആവശ്യമില്ലെന്നും കഴിഞ്ഞതവണ പ്രവേശനം നേടിയ അത്രയും കുട്ടികള്‍ക്കുള്ള സീറ്റ് ഇത്തവണയും ഉണ്ടെന്നുമാണ് സര്‍ക്കാര്‍ വാദം.

എന്നാല്‍, നിയമസഭയില്‍ അവതരിപ്പിച്ചത് മുന്‍വര്‍ഷം പ്രവേശനം നേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കണക്കുകളാണ്. സീറ്റില്ലാത്തതിനാലാണ് മുന്‍വര്‍ഷം കുട്ടികള്‍ കുറഞ്ഞത് എന്ന വിവരം മറച്ചുവച്ചാണ് മന്ത്രിയുടെ മറുപടി.

നിയമസഭയില്‍ സി.പി.എം അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അതേസമയം, വിചിത്രമായ കണക്കുണ്ടാക്കിയിട്ടും മലപ്പുറത്ത് ലഭ്യമായ സീറ്റിനേക്കാള്‍ കൂടുതല്‍ കുട്ടികളാണുള്ളത്.

prp

Leave a Reply

*