CBSE പത്താം ക്ലാസ് ഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചേക്കും, ഫലം കാത്തിരിക്കുന്നത് 18 ലക്ഷത്തോളം വിദ്യാര്‍ഥികള്‍

CBSE 10th Result 2021 : കേന്ദ്ര വിദ്യാഭാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സിബിഎസ്‌ഇയുടെ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും. അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപം ഉണ്ടാകും. കഴിഞ്ഞ മാസം ജൂലൈ 30നായിരുന്നു CBSE 12-ാം ക്ലാസിന്റെ ഫലം പ്രഖ്യാപിച്ചത്.

ഏകദേശം 18 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് സിബിഎസ്‌ഇയുടെ പത്താം ക്ലാസ് ഫലത്തിനായി കാത്തിരിക്കുന്നത്. സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbseresults.nic.in ല്‍ ഫലം ലഭിക്കുന്നതാണ്. ഫലം പ്രഖ്യാപിച്ചതിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറിലൂടെ മാര്‍ക്കുകള്‍ പരിശോധിക്കാവുന്നതാണ്.

: CBSE 12th Result 2021: Roll Number കരുതിയിരിക്കണമെന്ന് CBSE, Tweet പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരം…!!

കോവിഡ് വ്യാപനത്തെ തുടര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്‌ഇയുടെ പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രത്യേക മൂല്യനിര്‍ണയ മാനദണ്ഡം സൃഷ്ടിക്കുകയും ചെയ്തു. 100ല്‍ 20 മാര്‍ക്ക് ഇന്റേണല്‍ അസ്സെസ്മെന്റ് മാര്‍ക്കായും ബാക്കി 80 മാര്‍ക്ക് സ്കൂളില്‍ വെച്ച്‌ നടത്തിയ വിവിധ പരീക്ഷകളിലായി നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് സ്കോറിങ്.

അതായത് പത്ത് മാര്‍ക്ക് അധ്യേന വര്‍ഷത്തിലെ ഇടവേളകളിലായി നടത്തുന്ന യൂണിറ്റ് ടെസ്റ്റ് പോലെയുള്ള പരീക്ഷകളില്‍ സ്കോറുകളുടെ അടിസ്ഥാനത്തില്‍. ബാക്കിയുള്ള 70 മാര്‍ക്കില്‍ 30 മാര്‍ക്ക് അര്‍ധ വാര്‍ഷിക പരീക്ഷയുടെ നേടിയ സ്കോറിന്റെ അടിസ്ഥാനത്തിലാണ്. ബാക്കിയുള്ള 40ത് മാര്‍ക്ക് ബോര്‍ഡ് മുമ്ബ് നടത്തിയ പരീക്ഷ നേടിയ സ്കോറിന് അനുസരിച്ചാണ്.

prp

Leave a Reply

*