ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി മന്ത്രി ജി സുധാകരന്. വീട്ടില്‍ നിന്നിറങ്ങിയാല്‍ ഒരു നായയുടെ പിന്തുണയില്ലാത്തവരാണ് ശബരിമല വിഷയത്തില്‍ ബഹളം ഉണ്ടാക്കുന്നത്. സമരക്കാരില്‍ നാലുപേരുടെ പിന്തുണ ഉള്ളത് എന്‍എസ്എസ്സിന് മാത്രമെന്നും ജി സുധാകരന് പറഞ്ഞു.
ഇതുപോലുള്ള അവസരത്തില്‍ രാജകൊട്ടാരത്തിലുള്ളവരെ നാട്ടുകാര്‍ക്ക് കാണാനായി. രാജവാഴ്ചയുടെ ഉച്ചിഷ്ടം കഴിക്കുകയാണ് കോണ്‍ഗ്രസ്. സുപ്രീംകോടതി വിധി യഥാര്‍ത്ഥ വിശ്വാസികളെ വിഷമിപ്പിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ സമരത്തിലൂടെ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി സമരത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ലോങ് മാര്‍ച്ച് പഴയ രഥ യാത്രയെ ഓര്‍മ്മപ്പെടുത്തുന്ന രീതിയിലുള്ളതാണ്. ആടിനെ പേപ്പട്ടിയാക്കാന്‍ ശ്രമമാണ് നടക്കുന്നതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
