കേന്ദ്ര ബജറ്റിന് തൊട്ടുമുമ്ബ് സ്വര്‍ണ്ണവില കുതിച്ചു കയറി

ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരിന്റെ രണ്ടാമത്തെ പൊതുബജറ്റ് അവതരിപ്പിക്കാനിരിക്കെ സ്വര്‍ണ്ണവില കുതിച്ചുകയറി. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കാനിരിക്കെ സ്വര്‍ണ്ണവില വിപണിയില്‍ പവന് 30400 രൂപയായി ഉയര്‍ന്നു.

സാമ്ബത്തിക മാന്ദ്യം മറികടക്കുക പ്രധാന വെല്ലുവിളിയെ ധനമന്ത്രി എങ്ങിനെ നേരിടുമെന്ന് അറിയാന്‍ ഇന്ത്യയൊട്ടാകെ ഉറ്റുനോക്കുന്നതിനിടെയാണ് സ്വര്‍ണ്ണവിലയില്‍ കുതിപ്പുണ്ടായത്. ഇന്ന് മാത്രം സ്വര്‍ണം പവന് 280രൂപ ഉയര്‍ന്നു. പവന് 30400 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഗ്രാമിന് 3800 രൂപയാണ് വില.

അതേസമയം, ബജറ്റില്‍ ആദായനികുതി സ്ലാബില്‍ മാറ്റം വരുത്തുമെന്ന് കരുതുന്നുണ്ട്. വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളാവും നടത്തുക. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതും ഇറക്കുമതി കുറയ്ക്കുന്നതുമാവും ബജറ്റ് നിര്‍ദേശങ്ങളെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

prp

Leave a Reply

*