‘ലിസി മെട്രോ സ്‌റ്റേഷന്‍’ ഇനി ‘ടൗണ്‍ഹാള്‍ മെട്രോ സ്റ്റേഷന്‍’; പുതിയ നാമം പ്രാബല്യത്തില്‍

കൊച്ചി: ലിസി മെട്രോ സ്‌റ്റേഷന്റെ പേര് ഇന്ന് മുതല്‍ ടൗണ്‍ഹാള്‍ മെട്രോ സ്റ്റേഷന്‍ എന്നാക്കി പുനര്‍നാമകരണം ചെയ്തു. പുതിയ പേര് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. മറ്റു സ്റ്റേഷന്‍ പേരുകളുമായി യോജിക്കുന്ന പേര് എന്ന നിലയിലാണ് പുനര്‍നാമകരണം.

സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെയാണ് പുനര്‍നാമകരണം ചെയ്തത്. പേര് മാറ്റുന്നത് സംബന്ധിച്ച്‌ കെഎംആര്‍എല്‍ ബോര്‍ഡ് തീരുമാനം സര്‍ക്കാരിന്റെ അംഗീകാരത്തിനു സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചത്.

ഭൂമിശാസ്ത്രപരമായി സ്റ്റേഷന് ഏറ്റവും അനുയോജ്യമായ പേരാണ് ഇതെന്നും കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.

മെട്രോ സ്റ്റേഷനുകളിലെ ബോര്‍ഡുകള്‍ മാറ്റുന്നതിനൊപ്പം തന്നെ നാളെ മുതലുള്ള അനൗണ്‍സ്‌മെന്റുകളിലും ട്രെയിനിനുള്ളിലെ മാപ്പിലും പുതിയ പേര് ആയിരിക്കും നല്‍കുക.

prp

Leave a Reply

*