കൊറോണ വൈറസ് ബാധ കണ്ടെത്താന്‍ ഇനി എട്ട് മിനിറ്റ്; പുതിയ കിറ്റുമായി ചൈനീസ് വിദഗ്ധര്‍

ബീജിങ്: അതിവേഗം ലോകമെമ്ബാടും പടര്‍ന്ന് പിടിച്ച്‌ ഭീതി പടര്‍ത്തുന്ന കൊറോണ വൈറസ് ബാധിക്കുന്നതിനിടെ കൊറോണയെ ടെസ്റ്റിലൂടെ കണ്ടെത്താന്‍ അതി നൂതന കിറ്റുമായി ചൈനീസ് വിദഗ്ധര്‍. രോഗികളെ അതിവേഗം പരിശോധിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സാധിക്കുന്ന ന്യൂക്ലിക് ടെസ്റ്റ് കിറ്റ് ചൈനയില്‍ വിതരണം ചെയ്യുന്നുണ്ട്.

എട്ട് മുതല്‍ 15 മിനിറ്റിനുള്ളില്‍ ഈ കിറ്റിന് വൈറസ് കണ്ടെത്താന്‍ കഴിയുമെന്ന് സിറ്റി ബ്യൂറോ ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി അറിയിച്ചു. കിറ്റിന് ഉയര്‍ന്ന സംവേദനക്ഷമത ഉള്ളതിനാല്‍ ഉപയോഗിക്കാന്‍ എളുപ്പമുള്ളതും കൊണ്ടുപോകാന്‍ എളുപ്പവുമാണെന്ന് ബ്യൂറോ അഭിപ്രായപ്പെടുന്നു. വരും ദിവസങ്ങളില്‍ പകര്‍ച്ചവ്യാധി തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഇത് സുപ്രധാനമായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വൈറല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെയും വുക്‌സി ആസ്ഥാനമായുള്ള ഹൈടെക് കമ്ബനിയുടെയും വിദഗ്ധരുടെ സംയുക്ത പ്രവര്‍ത്തനമായിരുന്നു ഈ കിറ്റ്. കിറ്റ് വികസിപ്പിക്കുന്നതിനായി ജനുവരി 20 നാണ് കമ്ബനിക്ക് നോട്ടീസ് കിട്ടിയത്. കിറ്റ് വന്‍തോതില്‍ ഉല്‍പാദനത്തിലാണ്. ഒരു ദിവസം 4,000 കിറ്റുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് കമ്ബനി അറിയിച്ചു.

prp

Leave a Reply

*