പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി; കാമുകനും കൂട്ടാളികളും പിടിയില്‍

ഗാസിയാബാദ്: 15കാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ കാമുകനും കൂട്ടുകാരും പിടിയില്‍.അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം ഉണ്ടായത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം കരിമ്പ് തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

കേസിലെ ഒന്നാം പ്രതി സുമിത് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ
വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഡിസംബര്‍ 26ന് പ്രതിയുടെ ആവശ്യപ്രകാരം പെണ്‍കുട്ടി ഇറങ്ങി ചെല്ലുകയായിരുന്നു. ശേഷം സ്വന്തം വീട്ടില്‍ വെച്ച്‌ പെണ്‍കുട്ടിയെ സുമിത് പീഡനത്തിനിരയാക്കി. പിറ്റേ ദിവസം സുഹൃത്തുക്കളെയും വിളിച്ചു വരുത്തി. ജനുവരി 9 വരെ പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.

മീററ്റിന് സമീപം കരിമ്പ് പാടത്തുവെച്ച്‌ പെണ്‍കുട്ടിയെ ഷാള്‍ ഉപയോഗിച്ച്‌ കഴുത്തു ഞെരിച്ച്‌ കൊല്ലുകയായിരുന്നു. മൃതദേഹത്തിന്‍റെ കഴുത്തിലൂടെ കാര്‍ കയറ്റുകയും ചെയ്തു. ജനുവരി 12നാണ് തോട്ടത്തില്‍ നിന്ന് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.

prp

Related posts

Leave a Reply

*