പെരിന്തല്‍മണ്ണയില്‍ കഞ്ചാവ് വേട്ട; ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: നഗരത്തിലെ കഞ്ചാവ് ലോബിക്കെതിരെ പിടിമുറുക്കി പെരിന്തല്‍മണ്ണ പോലീസ്. ഇന്നലെ നടന്ന പരിശോധനയില്‍ പെരിന്തല്‍മണ്ണയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏഴ് വിദ്യാര്‍ത്ഥികളാണ് പോലീസിന്‍റെ പിടിയിലായത്.

പെരിന്തല്‍മണ്ണ പൊന്ന്യാകുറിശ്ശിയിലെ വിജനമായ പ്രദേശത്ത് സംഘം തമ്പടിച്ചിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് പ്രദേശം വളഞ്ഞ് നടത്തിയ പരിശോധനയിലാണ് ഏഴ് പേര്‍ പിടിയിലായത്. പിടിയിലായവരില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട കഞ്ചാവ് വിതരണ സംഘത്തിന്‍റെ വിശദ വിവരങ്ങള്‍ പോലീസിന് ലഭ്യമായിട്ടുണ്ട്. സമൂഹ മാധ്യമത്തില്‍ നിന്നടക്കം വിവരങ്ങള്‍ ലഭിച്ചിരുന്നു.

പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ ടി.എസ് ബിനുവിന്‍റെ നേതൃത്വത്തില്‍ ജില്ലാ ലഹരി വിരുദ്ധ സേനാ ആംഗങ്ങള്‍, ഷാഡോ ടീം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. പിടികൂടിയവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഞ്ചാവ് ലോബിക്കെതിരെ വരും ദിവസങ്ങളില്‍ കടുത്ത നടപടികള്‍ക്കൊരുങ്ങുകയാണ് പെരിന്തല്‍മണ്ണ പോലീസ്.

prp

Related posts

Leave a Reply

*