വിചിത്രമായ പല രീതികളും ഇണചേരലിലും പിന്തുടരുന്നവരാണ് മനുഷ്യരും,മൃഗങ്ങളും മത്സ്യങ്ങളും ഇഴജന്തുക്കളും ഉള്‍പ്പടെ. അത്തരത്തില്‍ തികച്ചും വ്യത്യസ്തവും വിചിത്രവുമായ രീതി പിന്തുടരുന്നവരാണ് കടല്‍ കുതിരകളും. ഇണചേരലിനിടെ ആണിന്‍റെ തലകടിച്ചെടുത്ത് ഭക്ഷണമാക്കും പെണ്‍ കടല്‍ക്കുതിര. അതില്‍ നിന്നും ഭീകരമാണ് ആംഗ്ലര്‍ എന്ന മത്സ്യത്തിന്‍റെ ഇണചേരല്‍. ഈ വിഭാഗം മത്സ്യങ്ങളിലെ ആണ്‍മത്സ്യങ്ങള്‍ ഇണചേരുമ്പോള്‍ പെണ്‍മത്സ്യത്തിന്റെ ശരീരത്തിന്‍റെ ഭാഗമായി അലിഞ്ഞ് ചേരും.
‘കറുത്ത കടല്‍ പിശാച്’ എന്നാണ് ഈ മത്സ്യങ്ങള്‍ പൊതുവേ അറിയപ്പെടുന്നത്. ആണ്‍മത്സ്യങ്ങള്‍ പൊതുവേ ചെറുതാണ്. ഇണ ചേരലിന്റെ ആദ്യഘട്ടത്തില്‍ തന്നെ പെണ്‍മത്സ്യത്തിന്റെ ശരീരത്തോട് ആണ്‍മത്സ്യത്തിന്‍റെ ചുണ്ടുകള്‍ ചേര്‍ത്ത് പറ്റിപ്പിടിക്കുന്നു. പച്ചക്കുതിരയെ പോലെ ആണ്‍ജീവി മരിക്കുന്നില്ല. പെണ്‍ മത്സ്യത്തിന്‍റെ ശരീരത്തോട് പറ്റി സ്വന്തം തൊലിപോലും അലിഞ്ഞുചേര്‍ന്നു പോകുന്നു.
ആണ്‍മത്സ്യത്തിന്‍റെ പ്രധാനപ്പെട്ട ശരീരഭാഗങ്ങള്‍ അങ്ങനെ പെണ്‍ മത്സ്യത്തില്‍ അലിഞ്ഞു ചേരും. ചിറകുകള്‍ പൊഴിഞ്ഞു പോകും. ആണ്‍മത്സ്യത്തിന്‍റെ രക്തം പോലും പെണ്‍ മത്സ്യത്തില്‍ അലിഞ്ഞുചേരുന്നു. പെണ്‍മത്സ്യത്തിന് ആവശ്യമായ ബീജമായി ആണ്‍മത്സ്യത്തിന്‍റെ ശരീരഭാഗം തന്നെ മാറുന്നു. പിന്നെ ആ ആണ്‍മത്സ്യം പെണ്‍മത്സ്യത്തിന്‍റെ ശരിരത്തിന്റെ ഭാഗമാണ്. ഒരു ആണ്‍മത്സ്യം ഒരു തവണ മാത്രമേ ഇണചേരലില്‍ ഏര്‍പ്പെടുന്നുള്ളു.

