യുവതിയെ ‘ഫെയ്സ്ബുക്ക് സുഹൃത്ത്’ തിയറ്ററിനുള്ളിലിട്ട് പീഡിപ്പിച്ചു

ഹൈദരാബാദ്: 19 കാരിയെ ‘ഫെയ്സ്ബുക്ക് സുഹൃത്ത്’ തിയറ്ററിനുള്ളിലിട്ട് പീഡിപ്പിച്ചു. ഹൈദരാബാദ് പ്രശാന്ത് തിയറ്ററിനുള്ളിലാണ് പെണ്‍കുട്ടിക്കെതിരെ അതിക്രമം നടന്നത്.    കണ്ടക്ടലാ ഭിക്ഷപതിയെന്ന 23 കാരനാണു സിനിമ കാണാനായി വിളിച്ചു വരുത്തി പീഡിപ്പിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്ന സംഭവം. ഇയാള്‍ കണ്‍സ്ട്രഷന്‍ തൊഴിലാളിയാണ്. രണ്ടു മാസം മുമ്പാണ് ഇവര്‍ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. സുഹൃത്തുക്കളായതോടെ ഇരുവരും ഹിന്ദി ചിത്രമായ പത്മാവത് കാണാന്‍ തീരുമാനിക്കുകയായിരുന്നു. തിയറ്ററില്‍ എത്തിയപ്പോള്‍ ആളുകള്‍ ഇല്ലാത്ത ഭാഗത്തേക്ക് ദുരുദ്ദേശത്തോടെ യുവാവ് പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുപോയി ഇരുത്തുകയും തുടര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു.

പീഡനമേറ്റ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റതായും, പെണ്‍കുട്ടി ആശുപത്രി ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും, അശ്രദ്ധക്കുറവിന്‍റെrape പേരില്‍ തിയറ്റര്‍ ഉടമയ്ക്കെതിതെ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

prp

Related posts

Leave a Reply

*