ഇയോണിന്‍റെ പുതിയ സ്പോര്‍ട്സ് എഡിഷന്‍ നിരത്തിലെത്തി

ഇയോണിന്‍റെ പുതിയ സ്പോര്‍ട്സ് എഡിഷനെ ഹ്യൂണ്ടായി മോട്ടോര്‍ അവതരിപ്പിച്ചു. Era+, Magna+ വേരിയന്‍റുകളാണ് ഇയോണ്‍ സ്പോര്‍ട്സ് എഡിഷനില്‍ ലഭ്യമാക്കിയിരിക്കുന്നത്. 6.2 ഇഞ്ച് ടച്ച്‌ സ്ക്രീനോട് കൂടിയ ഇന്‍ഫോടെയന്‍മെന്‍റ് സിസ്റ്റവും, ഫോണ്‍ ലിങ്കുമെല്ലാം ഇയോണ്‍ സ്പോര്‍ട്സ് എഡിഷന്‍റെ ഫീച്ചറുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 55 ബിഎച്പി കരുത്തും 75 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 0.8 ലിറ്റര്‍ ത്രീസിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3.88 ലക്ഷം മുതല്‍ 4.18 ലക്ഷം വരെയാണ് കാറിന്‍റെ ഡല്‍ഹി എക്സ്ഷോറും വില.

 

prp

Leave a Reply

*