അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈ മ യൗ. ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്, വിനായകന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി.
ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. 18ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത് എന്നാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
പ്രശാന്ത് പിള്ളയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. പി.എഫ്. മാത്യൂസിന്റെതാണു തിരക്കഥ. ക്യാമറ ഷൈജു ഖാലിദ്. അരയന്മാരുടെ കഥ പറയുന്ന ചിത്രം അടുത്ത മാസം തീയേറ്ററുകളില്‍ എത്തും.

