പലതരത്തിലുള്ള വ്യാജനെ നമ്മള് കണ്ടിട്ടുണ്ട്. ചിലത് ഒറിജിനല്‍ ഏതാ ഡ്യൂപ്ലികേറ്റ് ഏതാന്ന് മനസിലാക്കാന്‍ പറ്റാത്തതായിരിക്കും. ഇവിടെ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കിടക്കുന്ന വാട്സപ്പ് വ്യാജനാണ്.
ഒറിജിനല്‍ വാട്ട്സ് ആപ്പ് 1 ബില്യണ്‍ ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. അമ്പതിനായിരത്തിനു മുകളില്‍ ആളുകള്‍ വ്യാജ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞു. എന്നാല്‍ ഇതിന് ഒരുപാട് ദോഷവശങ്ങള്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. നമ്മളുടെ എല്ലാ വിവരങ്ങളും ചോര്‍ത്തിയെടുക്കാന്‍ ഈ വ്യാജന് കഴിയും എന്നാണ് വിവരം.
അതുകൊണ്ടു തന്നെ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ അത് ഒറിജിനല്‍ ആണോ അല്ലയോ എന്ന് ആദ്യം മനസ്സിലാക്കേണ്ടതാണ് .
