തിരുവനന്തപുരം: തലസ്ഥാനത്തെ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ പറത്തിയവരെ തിരിച്ചറിഞ്ഞു. ഡ്രോണ്‍ പറത്തിയത് റെയില്‍ പാതയ്ക്കായി സര്‍വേ നടത്തിയവരാണ്. നേമത്ത് പറത്തിയ ഡ്രോണ്‍ നിയന്ത്രണം വിട്ടതാണെന്ന് ഏജന്‍സി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആദ്യം ഡ്രോണ്‍ കണ്ടത് കോവളത്തും ശംഖുമുഖത്തും തുമ്പയിലുമാണ്. ഇതിനു പിന്നാലെ ഇന്നലെ പൊലീസ് ആസ്ഥാനത്തിനും ശ്രീപത്മനാഭ ക്ഷേത്രത്തിന് മുകളിലും ഡ്രോണ്‍ കണ്ടു. അന്വേഷണത്തിനായി ശംഖുമുഖം എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചിരുന്നു.
രണ്ട് മാസം മുമ്പും പോലീസ് ആസ്ഥാനത്തിനു മുകളിലൂടെ ഡ്രോണ്‍ പറന്നിരുന്നു. അന്ന് സമീപത്തെ കല്യാണ ഓഡിറ്റോറിയത്തില്‍ ചിത്രീകരണത്തിനായി എത്തിച്ച ഡ്രോണ്‍ ക്യാമറ നിയന്ത്രണം വിട്ട് ആസ്ഥാനത്തിനു മുകളിലൂടെ പറക്കുകയായിരുന്നു.
