ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്കാന് തനിക്ക് ഒരാഴ്ചത്തെ സമയം വേണമെന്ന് നടന് ദിലീപ് സുപ്രീം കോടതിയില്‍. കേസ് നാളെ പരിഗണിക്കാനിരിക്കവെയാണ് ദിലീപ് സമയം നീട്ടി ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചത്.
കേസിലെ പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയിലുള്ള തുടര്‍വാദമാണ് നാളെ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. എന്നാല്‍ ദിലീപിന് മെമ്മറി കാര്‍ഡ് നല്കാന് കഴിയില്ലെന്ന് കാര്യകാരണങ്ങള്‍ വിശദമാക്കി സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയുണ്ടായി. ഇതിനുള്ള മറുപടി നല്കാന് തനിക്ക് ഒരാഴ്ചത്തെ സമയം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുള്‍ റോത്തഗിയ്ക്കും നാളെ ഹാജരാകാന്‍ അസൗകര്യമുണ്ട്. ഇതും മറ്റൊരു കാരണമായി ദിലീപ് ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് നാളെ അപേക്ഷ പരിഗണിക്കും.