ദിലീപിന്റെ ഡോണ്‍ ലുക്ക്; ആരാധകര്‍ക്ക് ആവേശമായി ‘ബാന്ദ്ര’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍-Bandra, First Look, Dileep

നടന്‍ ദിലീപിന് ഇന്ന് 55-ാം പിറന്നാളാണ്. തങ്ങളുടെ ജനപ്രിയനായകന്റെ പിറന്നാള്‍ ആരാധകര്‍ ആഘോഷിക്കുമ്ബോള്‍ അരുണ്‍ഗോപി-ദിലീപ് കൂട്ടുക്കെട്ട് ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ബാന്ദ്ര എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വന്നു. വളരെ സ്റ്റൈലിഷായാണ് ദിലീപ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുടിയും താടിയും വളര്‍ത്തി ഒരു കയ്യില്‍ എരിയുന്ന സിഗരറ്റും മറു കയ്യില്‍ തോക്കുമായി ഇരിക്കുന്ന ദിലീപിനെയാണ് പോസ്റ്ററില്‍ കാണുന്നത്. ജനപ്രിയ നായകന്റെ ഡോണ്‍ ലുക്ക് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

അരുണ്‍ഗോപി-ദിലീപ് കൂട്ടുക്കെട്ടില്‍ 2017-ല്‍ പുറത്തിറങ്ങിയ രാമലീല വലിയ വിജയമായിരുന്നു. രാമലീലയ്‌ക്ക് ശേഷം ഈ കൂട്ടുക്കെട്ട് ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര . ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രമാണിത്. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മാസ്സ് സിനിമകളുടെ സൃഷ്ടാവായ ഉദയ് കൃഷ്ണയുടേതാണ് സിനിമയുടെ തിരക്കഥ. വന്‍ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന സിനിമയില്‍ ശരത് കുമാര്‍, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യന്‍ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വമ്ബന്‍ താരനിര അണിനിരക്കുന്നുണ്ട്.

ചിത്രത്തില്‍ മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദാരാസിംഗ് ഖുറാനയും അഭിനയിക്കുന്നു. പ്രതിനായകനായാണ് മലയാളസിനിമയില്‍ ദാരാസിംഗ് ഖുറാന അരങ്ങേറ്റം കുറിക്കുക. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഷാജി കുമാര്‍-ഛായാഗ്രഹണം. സംഗീതം -സാം സി.എസ്, എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍, പ്രൊഡക്‌ഷന്‍ ഡിസൈനര്‍- നോബിള്‍ ജേക്കബ്, കലാസംവിധാനം- സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

prp

Leave a Reply

*