2023ലെ ശമ്ബളം: ഇന്ത്യ ഒന്നാമതെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മികച്ച ശമ്ബള വര്‍ദ്ധന പ്രതീക്ഷിക്കുന്ന പ്രധാനപ്പെട്ട 10 രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം.

കുതിച്ചുയരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ 2023ലും ശമ്ബളവര്‍ദ്ധനവില്‍ വലിയ കുറവുണ്ടാകുമെന്ന് വര്‍ക്ക്ഫോഴ്സ് കണ്‍സല്‍ട്ടന്‍സി ഇന്റര്‍നാഷണല്‍ (ഇ.സി.എ) നടത്തിയ സര്‍വേയില്‍ പറയുന്നു.

68 രാജ്യങ്ങളിലെ 360 ലധികം ബഹുരാഷ്ട്ര കമ്ബനികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇ.സി.എയുടെ സാലറി ട്രെന്‍ഡ് സര്‍വേ നടത്തിയത്. പണപ്പെരുപ്പം കൂടുതല്‍ ബാധിച്ചത് യൂറോപ്പിനെയാണ്. ഇവിടെ ശരാശരി ശമ്ബളനിരക്ക് 1.5 ശതമാനം കുറയും. 2000ല്‍ സര്‍വേ ആരംഭിച്ച ശേഷം യു.കെയിലെ ജീവനക്കാര്‍ക്ക് വലിയ തിരിച്ചടിയാണുണ്ടായത്.

നാമമാത്രമായ ശമ്ബള വര്‍ദ്ധനവുണ്ടായിട്ടും 9.1 ശതമാനം പണപ്പെരുപ്പം കാരണം ശമ്ബളത്തില്‍ 5.6 ശതമാനം ഇടിഞ്ഞു. എന്നാല്‍ യു.എസില്‍ 2023ല്‍ പണപ്പെരുപ്പം കുറയുന്നത് മൂലം ഒരു ശതമാനം ശമ്ബള വര്‍ദ്ധനവിന് കാരണമാകും. ശമ്ബളം വര്‍ദ്ധിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്ന 37 രാജ്യങ്ങളില്‍ ആദ്യത്ത എട്ടെണ്ണം ഏഷ്യന്‍ രാജ്യങ്ങളാണ്.

മികച്ച 10 രാജ്യങ്ങളും ശമ്ബള വര്‍ദ്ധനവും

1. ഇന്ത്യ………………………….4.6%

2. വിയറ്റ്നാം…………………..4.0%

3. ചൈന……………………….3.8%

4. ബ്രസീല്‍…………………….3.4%

5. സൗദി അറേബ്യ…………..2.3%

6. മലേഷ്യ………………………..2.2%

7. കംബോഡിയ………………2.2%

8. തായ്ലന്‍ഡ്…………………2.2%

9. ഒമാന്‍………………………….2.0%

10. റഷ്യ……………………………1.9%

താഴെയുള്ള അഞ്ച് രാജ്യങ്ങള്‍

1. പാകിസ്ഥാന്‍………………..-9.9%

2. ഘാന………………………….-11.9%

3. തുര്‍ക്കി………………………..-14.4%

4. ശ്രീലങ്ക…………………………-20.5%

5. അര്‍ജന്റീന…………………..-26.1%

prp

Leave a Reply

*